കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയില്ലാത്ത സർക്കാർ:ചാണ്ടി ഉമ്മൻ എം.എൽഎ

കോട്ടത്തറ:കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയില്ലാത്ത സർക്കാരാണെന്ന് ചാണ്ടി ഉമ്മൻ എം.എൽഎ പറഞ്ഞു.വികസന രംഗത്ത് കേരളം പിറകോട്ടു പോയെന്നും.വികസനമല്ല സർക്കാരിന്റെ ലക്ഷ്യം രാഷ്ട്രീയ താൽപ്പര്യം മാത്രമാണെന്നും വയനാടിനെ ഇത്രയേറെ അവഗണിച്ച കേന്ദ്ര കേരള സർക്കാരുകൾക്കെതിരെ ജനരോഷം വോട്ടിലൂടെ പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.സി കോട്ടത്തറ അധ്യക്ഷം വഹിച്ചു. മോഡി ഭരണം വിഭജനത്തിന്റെ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നത് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. ടി സിദ്ധിഖ് എം.എൽ എ,പി ഇ സ്മായിൽ പി പി ആലി, ടി ഹംസ, പോൾസൺ കൂവക്കൽ, ശോഭനകുമാരി, മാണി ഫ്രാൻസിസ് , ഹാരിസ് സി.ഇ, വി സി അബൂബക്കർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സി സി തങ്കച്ചൻ, യു ഡി എഫ് കൺവീനർ സുരേഷ് ബാബു വാളൽ ,പി പി റനീഷ്, പി എ നസീമ, കെ.കെ മുഹമ്മദലി എന്നിവർ സംസാരിച്ചു.പി സി അബ്ദുള്ള (ചെയർമാൻ) സുരേഷ് ബാബു വാളൽ (കൺവീനർ) സി സി തങ്കച്ചൻ (ട്രഷറർ) പി പി റനീഷ് (കോഡിനേറ്റർ) എന്നിവർ ഭാരവാഹികളായി 501 അംഗ കമ്മിറ്റി രൂപീകരിച്ചു.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: റാങ്ക് ലിസ്റ്റ് റദ്ദാക്കി

ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 092/2022) തസ്തികയിലേക്ക് 2022 ഡിസംബര്‍ 31 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2025 ഡിസംബര്‍ 31 ന്

ഹൈസ്‌കൂള്‍ ടീച്ചര്‍: അഭിമുഖം

വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍-തമിഴ് (കാറ്റഗറി നമ്പര്‍ 248/2024 ) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 28 ന് പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ,

വനിത കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന വനിതാ കമ്മീഷന്‍ സിറ്റിങ് (ജനുവരി 24) രാവിലെ 10 മുതല്‍ ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ നടക്കുമെന്ന് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു. Facebook Twitter WhatsApp

ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് യൂണിവേഴ്‌സിറ്റി കോളേജുകളില്‍ റഗുലര്‍ കോഴ്‌സുകളില്‍ ഡിഗ്രി, പ്രൊഫഷണല്‍ ഡിഗ്രി, പിജി, പ്രൊഫഷണല്‍ പിജി,

ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പൂക്കോട് പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സി.ബി.എസ്.സി സിലബസ് പ്രകാരം ആറാം ക്ലാസിലേക്കാണ് പ്രവേശനം. പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്

മധുരസ്മൃതി പുന സമാഗമം നടത്തി

കൽപറ്റ: എസ് കെ എം ജെ എച്ച് എസ് എസ് 1980 ബാച്ച് മധുരസ്മൃതിയുടെ 4ാമത് പുന സമാഗമം വിപുലമായ കലാപരിപാടികളോടെ ഗ്രീൻഗേറ്റ്സ് ഹോട്ടലിലെ ഹാളിൽ നടത്തി. രാവിലെ 10.30 ന് ആരംഭിച്ച ചടങ്ങ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.