എട്ടു മാസം ഗർഭിണിയായിരുന്ന യുവതിയെ മാനന്തവാടി ഗവൺമെന്റ് കോവിഡ് ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിരുന്നു.വിജയകരമായ ചികിത്സയ്ക്കുശേഷം യുവതിക്ക് ഡിസ്ചാർജ് വിധിച്ചു .പക്ഷേ യുവതിയെ തിരികെ വീട്ടിൽ കൊണ്ടുപോകാൻ ആരുമില്ലാത്ത അവസ്ഥയായിരുന്നു.യുവതിയുടെ ഭർത്താവും ഭർത്താവിന്റെ അമ്മയും കോറന്റെയ്നിൽ കോവിഡ് ടെസ്റ്റ് കഴിഞ്ഞ് റിസൾട്ട് കാത്തിരിക്കുകയായിരുന്നു.ഈ അവസ്ഥയിലാണ് അവരെ കോഴിക്കോട് നിന്ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വീട്ടിലേക്ക് എത്തിക്കാനുള്ള ദൗത്യം ഡോക്ടർ കിഷോറിന്റെ സംഘം ഏറ്റെടുക്കുന്നത്ത് ഏവർക്കും മാതൃകയായത്.
ഡോക്ടർ കിഷോറിന്റെ നിർദ്ദേശപ്രകാരം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ചാർലി ,ഡിസ്ചാർജ് ആയ ആൾ 8 മാസം ഗർഭിണി ആയതിനാൽ അവർക്ക് യാത്രയിലുടനീളം വിദഗ്ധ പരിചരണം നൽകുന്നതിന് പബ്ലിക് ഹെൽത്ത് നഴ്സ് സിനി.കെ ജോസഫ് എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു. പന്തിപ്പൊയിൽ അലിവ് ചാരിറ്റബിൾ ട്രസ്റ്റിലെ ശിഹാബ് തങ്ങൾ മെമ്മോറിയൽ ആംബുലൻസിന്റെ ഡ്രൈവറും പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ മെഡിക്കൽ സംഘത്തിന്റെ സഹയാത്രികനുമായ റഷീദ് പന്തിപ്പൊയിൽ എന്നിവർ യുവതിയെ സുരക്ഷിതമായി വീട്ടിൽ എത്തിക്കുകയായിരുന്നു. തികച്ചും ആരോഗ്യവതിയായ യുവതി ഇപ്പോൾ വിശ്രമത്തിനും ഗർഭകാല പരിചരണത്തിലും ആണ് .