തേറ്റമല സംഘചേതന ഗ്രന്ഥാലയത്തിന്റെ പി.എസ്.സി പരിശീലത്തിൽ പങ്കെടുത്ത് സിവിൽ പോലീസ് ഓഫീസറായി നിയമനം ലഭിച്ച മുഹമ്മദ് റാഫിയെ ഗ്രന്ഥാലയം അനുമോദിച്ചു. ഹാരിസ് കെ.പി അധ്യക്ഷത വഹിച്ചു. കുഞ്ഞികൃഷ്ണൻ രാരോത്ത് ഉപഹാരം നൽകി.കെ. അൻവർ സ്വാഗതവും സുബൈർ.പി നന്ദിയും പറഞ്ഞു.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.