കൊച്ചിയിലെ പെൺവാണിഭംഗ സംഘങ്ങളെ ലക്ഷ്യമിട്ട് പോലീസിന്റെ മിന്നൽ ഓപ്പറേഷൻ; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 20 പേർ; മാംസ വ്യാപാരത്തിന് ഇറങ്ങുന്നത് മുതിർന്നവർ മുതൽ വിദ്യാർഥിനികൾ വരെ

എറണാകുളം ജില്ലയില്‍ പെണ്‍വാണിഭ സംഘങ്ങളെ ലക്ഷ്യമിട്ട് പൊലീസിന്റെ മിന്നല്‍ പരിശോധന തുടരുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ആലുവയിലും കൊച്ചി നഗരത്തിലുമായി നടന്ന റെയ്ഡുകളില്‍ 20 പേരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കടവന്ത്രയില്‍ നിന്ന് അറസ്റ്റിലായ പെണ്‍വാണിഭ സംഘത്തിലെ മൂന്ന് പേരെയും റിമാൻഡ് ചെയ്തു.

കഴിഞ്ഞ ഒരാഴ്ച്ചക്കിടെ നഗരത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും നടന്ന പരിശോധനകളിലാണ് 20 പേർ പിടിയിലായത്. ചെറുതും വലുതുമായ പെണ്‍വാണിഭ സംഘങ്ങളില്‍ ക്രിമിനല്‍ പശ്ചാത്തലമുളളവർ മുതല്‍ വിദ്യാർത്ഥിനികള്‍ വരെയുണ്ട്. കഴിഞ്ഞ ദിവസം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ നിന്ന് ഒരു സ്ത്രിയും സഹായിയും ഹോട്ടലുടമയുമടക്കം മൂന്ന് പേരാണ് പിടിയിലായത്. കഴിഞ്ഞ ഒരു മാസമായി ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ച സംഘത്തെ രഹസ്യവിവരത്തെ തുടർന്നെത്തിയ കടവന്ത്ര പൊലീസാണ് വലയിലാക്കിയത്.

ഇടപാടിന് പുസ്തകം സൂക്ഷിച്ചിരുന്ന ഇവർ പെണ്‍കുട്ടികള്‍ക്ക് പണം നല്‍കിയത് ഓണ്‍ലൈനായി മാത്രമായിരുന്നു. കേരളത്തിനകത്തും പുറത്തുമുളള വിദ്യാർഥിനികള്‍ മുതല്‍ പ്രായംചെന്ന സ്ത്രീകള്‍ വരെ സംഘത്തില്‍ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം ആലുവയില്‍ പന്ത്രണ്ട സംഘവും സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം നാലംഗ സംഘവും പിടിയിലായിരുന്നു. ഇവർ ലഹരി ഇടപാടുകളില്‍ കണ്ണികളാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഫെസിലിറ്റേറ്റര്‍ നിയമനം

ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക

വിള പരിപാലന സംവിധാനങ്ങള്‍ക്ക് ധനസഹായം

ഹോര്‍ട്ടികള്‍ച്ചര്‍ വിളകളുടെ പരിപാലന – വിപണന മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ധനസഹായം നല്‍കുന്നു. പഴം, പച്ചക്കറികള്‍, പുഷ്പങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, തോട്ടവിളകള്‍ എന്നിവയുടെ വിളവെടുപ്പാനന്തര പരിപാലനം, വിപണന അടിസ്ഥാന

12-ാമത് ബാച്ച് മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണവും ഒറിയന്റേഷൻ പ്രോഗ്രാമും നടന്നു

മേപ്പാടി: ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2025 – 26 അധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ പന്ത്രണ്ടാമത് ബാച്ചിലെ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണത്തിന്റെയും ഓറിയന്റേഷൻ പ്രോഗ്രാമിന്റെയും ഉദ്ഘാടനം ആസ്റ്റർ ഡി എം

മാനന്തവാടി ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു

ഒക്ടോബര്‍ 9, 10 തീയ്യതികളിലായി പനമരത്ത് നടന്ന മാനന്തവാടി ഉപജില്ല ശാസ്‌ത്രോത്സവം സമാപിച്ചു. വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സമാപനം ഉദ്ഘാടനം ചെയ്തു. പനമരം ഗവ. ഹയര്‍ സെക്കൻഡറി

ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി.

ശബരിമല സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അഴിമതിക്കെതിരെ ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു ശബരിമല ഭക്തരുടെ മനസ്സിലേറ്റ മുറിവിന്

ശബരിമല സ്വർണ്ണപ്പാളി വിവാദം ബ്ലാക്ക് മാർച്ചുമായി യൂത്ത് കോൺഗ്രസ്

മാനന്തവാടി:ശബരിമലയിലെ സ്വർണ്ണപ്പാളികൾ കാണാതായ സംഭവം “കല്ലും മുള്ളും അയ്യപ്പന് സ്വർണ്ണവും പണവും പിണറായിക്ക് ”എന്ന മുദ്രാവാക്യം ഉയർത്തി മാനന്തവാടിയിൽ ബ്ലാക് മാർച്ച് സംഘടിപ്പിച്ചു.ശബരിമലയിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ ഏറെ ആശങ്കാജനകമാണെന്നും ശബരിമലയും വിശ്വാസങ്ങളെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.