മാനന്തവാടി: അറിവ് വിതരണം ചെയ്യുന്ന യന്ത്രമാകാതെ സമൂഹത്തിന് മാനവികതയും ധാർമിക മൂല്യങ്ങളും കൈമാറുന്ന സാമൂഹിക നേതാക്കളാകാൻ അധ്യാപകർ പരിശ്രമിക്കണമെന്ന് മാനന്തവാടി ഉപജില്ല അറബി അധ്യാപക സംഗമം ആഹ്വാനം ചെയ്തു. മാനന്തവാടി എ.ഇ.ഒ മുരളീധരൻ. എ.കെ. ഉദ്ഘാടനം ചെയ്തു. ബി. പി. സി. സുരേഷ്.കെ.കെ. മുഖ്യ പ്രഭാഷണം നടത്തി.ഐ.എം. ജി. ഇ. സുലൈഖ അധ്യക്ഷതവഹിച്ചു. ജാഫർ മണിമല, ഷർസാദ് പുറക്കാട്, യൂനുസ്.ഇ, ഹംസ. കെ, സുബൈർ ഗദ്ദാഫി, ഷെരീഫ്. കെ, നസ്രിൻ. ടി എന്നിവർ സംസാരിച്ചു.

ഡ്രോയിങ് ടീച്ചര്‍ നിയമനം
പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡ്രോയിങ് ടീച്ചര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 29 ന് രാവിലെ 11 ന്







