കൽപ്പറ്റ : വയനാട് ഇന്നേവരെ കാണാത്ത തരത്തിലുള്ള വമ്പിച്ച ഭൂരിപക്ഷം നേടി പ്രിയങ്ക ഗാന്ധി ഉജ്ജ്വലവിജയം നേടുമെന്ന് കെ സുധാകരൻ എം പി. പ്രിയങ്ക ഗാന്ധിയുടെ യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടൻ ജനത കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വയനാടിനോടുള്ള അവഗണനയിൽ മനം മടുത്തു നിൽക്കുകയാണ്. ഇരുസർക്കാറുകൾക്കും നേതൃത്വം നൽകുന്ന പാർട്ടികൾ തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നു. ആരെ കൂട്ടുപിടിച്ചും യുഡിഎഫിനെ തോൽപ്പിക്കണമെന്നാണ് ബിജെപിയും സിപിഎമ്മും ആഗ്രഹിക്കുന്നത്. ഇത് ജനം തിരിച്ചറിഞ്ഞിരിക്കുന്നു എന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ അത്തരം അവിശുദ്ധ കൂട്ടുകെട്ടിനോടുള്ള അമർഷം പ്രതിഫലിക്കും എന്നും കെ സുധാകരൻ എം പി പറഞ്ഞു.യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം ചെയർമാൻ ടി ഹംസ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി,അഡ്വക്കറ്റ് ടി സിദ്ധിഖ് എംഎൽഎ,എൻ ഡി അപ്പച്ചൻ,ജോസഫ് വാഴക്കൻ, ജോൺസൺ എബ്രഹാം,യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ പി പി ആലി,പി ടി ഗോപാലക്കുറുപ്പ്,റസാഖ് കൽപ്പറ്റ,പ്രസന്ന കുമാർ,അഡ്വക്കറ്റ് ടി ജെ ഐസക്,സലീം മേമന,സി മൊയ്‌ദീൻകുട്ടി,എം പി നവാസ്,ഒ വി അപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.

ഡ്രോയിങ് ടീച്ചര്‍ നിയമനം
പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡ്രോയിങ് ടീച്ചര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 29 ന് രാവിലെ 11 ന്







