ഐപിഒ പൂർത്തിയാകുന്നതോടെ ലുലു ഗ്രൂപ്പിന്റെ മൂല്യം 58800 കോടിയിലേക്ക് ഉയരും

ഏതാണ്ട് 15,000 കോടി രൂപയോളം പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന ലുലു ഗ്രൂപ്പ് അബുദാബി ഐപിഒ പൂർത്തിയാകുന്നതോടെ ലുലു ഗ്രൂപ്പിൻ്റെ മൂല്യം ഉയരും.ഏകദേശം 58,800 കോടി രൂപയിലേറെയായിരിക്കും മൂല്യം എന്ന് റിപ്പോർട്ടുകളുണ്ട്.

ഓഹരി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെയും പ്രമോട്ടർമാരുടെയും ആസ്തിയില്‍ വർധന വരുത്താൻ നിലവിലെ ഓഹരി വില്‍പ്പന സഹായകമാകും. ഓഹരികളുടെ മൂല്യം ഉയരുന്നത് നിക്ഷേപകർക്കും ഗുണമാകും. കുറഞ്ഞത് 1,000 ഓഹരികളാണ് വാങ്ങേണ്ടത്.

ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി ഏറ്റവും സമ്ബന്നനായ മലയാളിയാണ്.

ഫോബ്‌സിൻ്റെ ഏറ്റവും പുതിയ കണക്കനുസരിച്ച്‌, 2024 സെപ്തംബർ വരെ, ഏകദേശം 73,040 കോടി രൂപ ആസ്തിയുണ്ട്. രാജ്യത്തെ ഏറ്റവും സമ്ബന്നരില്‍ 39-ാം സ്ഥാനത്തുണ്ട്. മിഡില്‍ ഈസ്റ്റില്‍ മാത്രമല്ല, ആഫ്രിക്കയിലും ഇന്ത്യയിലും സാനിധ്യമുള്ള റീട്ടെയില്‍ പവർഹൗസാണ് ഇപ്പോള്‍ ലുലു ഗ്രൂപ്പ്.

24 വർഷത്തിനുള്ളില്‍ ശക്തമായ ഒരു ആഗോള ബിസിനസ് ശൃംഖല പടുത്തുയർത്തിയ മലയാളിയാണ് യൂസഫലി . തൃശൂർ ജില്ലയിലെ നാട്ടികയില്‍ ആണ് ജനനം. കരാഞ്ചിറയിലെ സെൻ്റ് സേവ്യേഴ്‌സ് ഹൈസ്‌കൂളില്‍ ആയിരുന്നു ആദ്യകാല സ്കൂള്‍ വിദ്യാഭ്യാസം. ബിസിനസ് മാനേജ്‌മെൻ്റ് ആൻഡ് അഡ്മിനിസ്‌ട്രേഷനില്‍ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്.

1973-ല്‍, 18-ാം വയസ്സില്‍, അമ്മാവൻ്റെ ബിസിനസില്‍ ചേരാനാണ് അബുദാബിയില്‍ എത്തുന്നത്. ഇതാണ് സംരംഭകത്വ യാത്രയുടെ തുടക്കം.

1990-ല്‍ സൂപ്പർമാർക്കറ്റ് മേഖലയിലേക്ക് ലുലു ഗ്രൂപ്പ് മാറി. പലചരക്ക് കടകള്‍ വലിയ ഔട്ട്‌ലെറ്റുകള്‍ക്കും ഹൈപ്പർമാർക്കറ്റുകള്‍ക്കും വഴിമാറുന്ന അബുദാബിയിലെ റീട്ടെയില്‍ ലാൻഡ്‌സ്‌കേപ്പിലെ മാറ്റത്തിനനുസരിച്ചായിരുന്നു അദ്ദേഹം ബിസിനസ് വിപുലീകരിച്ചത്.

ഇതാണ് ലുലു ഹൈപ്പർമാർക്കറ്റുകള്‍ക്ക് പിന്നില്‍. ഗള്‍ഫിലും ഇന്ത്യയിലും 256 ഹൈപ്പർമാർക്കറ്റുകളും മാളുകളും ഉള്‍ക്കൊള്ളുന്നതാണ് ലുലുവിൻ്റെ റീട്ടെയില്‍ ശൃംഖല.

65000ല്‍ അധികം ജീവനക്കാർ

ഗ്രൂപ്പ് ഇൻ്റർനാഷണലിന് 65,000-ത്തിലധികം ജീവനക്കാരുണ്ട്. 42 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാർ കമ്ബനിയില്‍ പ്രവർത്തിക്കുന്നു.

30,000-ത്തിലധികം പേർ ഇന്ത്യക്കാരാണ്. യുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, യെമൻ, സൗദി അറേബ്യ, ബഹ്റൈൻ, ഈജിപ്ത്, കെനിയ, ഇന്ത്യ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ പ്രവർത്തിക്കുന്ന ഹൈപ്പർമാർക്കറ്റുകളുടെയും റീട്ടെയില്‍ കമ്ബനികളുടെയും ശൃംഖലയാണ് ലുലു ഗ്രൂപ്പ് ഇൻ്റർനാഷണല്‍. കമ്ബനിയുടെ ആസ്ഥാനവും അബുദാബിയിലാണ്.

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുമായി സഹകരിച്ച് നിധി ആപ്കെ നികാത്ത് ജില്ലാതല ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ജനുവരി 27 രാവിലെ ഒന്‍പതിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട എച്ച്.എസ്, പഴഞ്ചന, ഒഴുക്കന്മൂല, വിവേകാനന്ദ പ്രദേശങ്ങളില്‍ നാളെ (ജനുവരി 24) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വ്യക്തിഗത വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ (ക്ലാസ് 1, ക്ലാസ് 2) എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി,

വാഹനാപകടത്തിൽ ഒരാൾ മരിച്ചു

മേപ്പാടി: തൊള്ളായിരംകണ്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മേപ്പാടി കോട്ടത്തറ വയൽ സ്വദേശിയായ പി.കുട്ടനാണ് മരിച്ചത്. നിർ ത്തിയിട്ട ജീപ്പ് പെട്ടെന്ന് പിന്നോട്ടിറങ്ങി കുഴിയിൽ പതിക്കുകയായിരു ന്നുവെന്നാണ് പ്രാഥമിക വിവരം. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൂടെ

ലേലം റദ്ദാക്കി

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് ഡിസയര്‍ എ.സി കാറിന്റെ ലേലം റദ്ദാക്കിയതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജനുവരി 20- ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍

ഡ്രോയിങ് ടീച്ചര്‍ നിയമനം

പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡ്രോയിങ് ടീച്ചര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 29 ന് രാവിലെ 11 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.