ലണ്ടനില്‍ പോയി സെറ്റില്‍ഡ് ആകണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. അവിടത്തെ ജീവിത സാഹചര്യവും ജോലി സാദ്ധ്യതയുമൊക്കെ തന്നെയാണ് പലരെയും ആകർഷിക്കുന്നത്.
പാർട് ടൈം ജോലിയും മറ്റും ചെയ്ത് കൈനിറയെ സമ്ബാദിക്കാമെന്നത് തന്നെയാണ് പലരെയും ആകർഷിക്കുന്നത്. പാർട്ട് ടൈമായി ക്ലീനിംഗ് അടക്കമുള്ളവ ചെയ്യുന്നവരുണ്ട്.
എന്തൊക്കെ ജോലികളാണ് അവിടെയുള്ളതെന്ന് അറിയാൻ ആകാംക്ഷയുള്ളവരുമുണ്ട്.ഇപ്പോഴിതാ ലണ്ടനില്‍ ഇളനീർ വെട്ടി ജീവിക്കുന്ന ഒരാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Video👇
https://www.instagram.com/reel/DBWcl1nCM_n/?utm_source=ig_web_button_share_sheet
അവിടെ ഇങ്ങനെയും ഒരു ജോലിയുണ്ടോ? എന്നാണ് പലരും ചോദിക്കുന്നത്. പോഷക ഗുണങ്ങളടങ്ങിയ ഇളനീരിന് ലണ്ടനിലും ആരാധകർ ഒരുപാടുണ്ട്. ഒരു ബ്രിട്ടീഷുകാരൻ തന്നെയാണ് ഇളനീർ വെട്ടി ആവശ്യക്കാർക്ക് വില്‍ക്കുന്നത്.
കാർ തന്നെയാണ് ഷോപ്പ് ആക്കിയിരിക്കുന്നത്. ആളുകള്‍ കാല്‍നടയായി പോകുന്നയിടത്താണ് ഷോപ്പ്. നടന്നു ക്ഷീണിച്ച് വരുന്നവർ ഇളനീർ കാണുമ്ബോള്‍ ഇതുവാങ്ങും. ഇതാണ് കച്ചവട തന്ത്രം. ‘നാരിയല്‍, നാരിയല്‍ പാനി’ എന്ന് വിളിച്ച് പറയുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ഓരോരുത്തർക്ക് ഇളനീർ വെട്ടിക്കൊടുക്കുന്നു.
ഇളനീർ വെട്ടുന്നത് ഒരാള്‍ നോക്കി നില്‍ക്കുന്നതും കാണാം. രണ്ട് ദിവസം മുമ്ബ് ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. അഞ്ച് ലക്ഷത്തോളം പേർ ലൈക്ക് ചെയ്തിട്ടുണ്ട്. ലണ്ടനില്‍ പോയാല്‍ ഇങ്ങനെയും ജീവിക്കാമല്ലേ എന്നൊക്കെ ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.