11 വയസുള്ള മകന് ഷാരൂഖ് ഖാന്‍ വാങ്ങിയ കാറിന്റെ വില കേള്‍ക്കണോ?

മുംബൈ: ഇന്ത്യന്‍ സിനിമയുടെ മുഖ്യ മുഖമായ ബോളിവുഡിന്റെ അഭിനയ സാമ്രാട്ടായ ഷാരൂഖ് ഖാന്‍ ഇളയ മകന്‍ അബ്റാമിന് വാങ്ങി നല്‍കിയ കാറാണ് ഇപ്പോള്‍ ബോളിവുഡിലെ മുഖ്യ ചര്‍ച്ചാ വിഷയം. പതിനൊന്ന് വയസ്സുകാരന്‍ മകന് സമ്മാനമായി നല്‍കിയത് രണ്ട് കോടിയുടെ ഇലക്ട്രോണിക് കാര്‍ ആണെന്നതാണ് ചര്‍ച്ച കൊഴുപ്പിക്കുന്നത്. എം പി വി ലെക്‌സസ് എല്‍എം കാര്‍ ആണ് ഷാരൂഖ് അബ്റാമിനി വാങ്ങിക്കൊടുത്തിരിയ്ക്കുന്നത്. 2.87 കോടി രൂപ വിലമതിക്കുന്ന ഈ കാര്‍ മികച്ച ഫീച്ചറുകളാല്‍ ഏരെ ഉയര്‍ന്ന ശ്രേണിയിലുള്ളതാണ്.

യാത്രചെയ്യുന്നവരുടെ സുരക്ഷക്ക് അതീവ പ്രാധാന്യം നല്‍കുന്നതിനൊപ്പം ഡ്രൈവര്‍ സഹായ സംവിധാനവുമുള്ള ഒരു പൂര്‍ണ-ഇലക്ട്രിക് കാറാണിത്. വാതിലുകള്‍ സ്വയമേവ പ്രവര്‍ത്തിക്കുന്ന ഈ കാറില്‍ ഒരു റഫ്രിജറേറ്ററും ഉണ്ട്. 23 സ്പീക്കറുകളുള്ള കാറില്‍ 3ജി ശബ്ദ സംവിധാനമുണ്ട്. 121.9 സെന്റീമീറ്റര്‍ അള്‍ട്രാ വൈഡ് ഡിസ്‌പ്ലേയുള്ള ഫുള്‍ എച്ച്ഡി 35.5 സെ.മീ ഇലക്ട്രോ മള്‍ട്ടി വിഷന്‍ ടച്ച്‌സ്‌ക്രീനാണ് ഇതിനുള്ളത്. ഉള്ളില്‍ ഇരിക്കുന്ന യാത്രക്കാര്‍ക്ക് ഫുള്‍ തിയറ്റര്‍ ഫീല്‍ ഉറപ്പാക്കുന്നതാണ് ഈ വാഹനം. അബ്റാമിന്റെ യാത്രകള്‍ കൂടുതല്‍ സൗകര്യമുള്ളതായിരിക്കണം എന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ഷാരൂഖ് ഖാന്‍ ചെയ്തിരിക്കുന്നത്.

ബോളിവുഡിന്റെ ബാദ്ഷായെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷാരൂഖിനെ ആളുകള്‍ ഇഷ്ടപ്പെടുന്നത് അഭിനയത്താല്‍ മാത്രമല്ല; സഹജീവികളോട് ഷാരൂഖ് പ്രകടിപ്പിക്കുന്ന സമാനതകളില്ലാത്ത സ്നേഹത്താലും കൂടിയാണ്. ഭാര്യ ഗൗരിയും മൂന്ന് മക്കളും അടങ്ങുന്ന തന്റെ കുടുംബത്തെ ഷാരൂഖ് സംരക്ഷിച്ചു നിര്‍ത്തുന്നത് കണ്ണിലെ കൃഷ്ണമണിപോലെയാണെന്ന് മൂത്തമകന്‍ ആര്യന്‍ ഖാന്‍ ഒരു പ്രശ്‌നത്തില്‍ ചെന്നുചാടിയപ്പോള്‍ ഏവരും കണ്ടതാണ്. അന്ന് മക്കള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന ഒരു അച്ഛനെയാണ് ഷാരൂഖില്‍ ലോകം കണ്ടത്.

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുമായി സഹകരിച്ച് നിധി ആപ്കെ നികാത്ത് ജില്ലാതല ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ജനുവരി 27 രാവിലെ ഒന്‍പതിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട എച്ച്.എസ്, പഴഞ്ചന, ഒഴുക്കന്മൂല, വിവേകാനന്ദ പ്രദേശങ്ങളില്‍ നാളെ (ജനുവരി 24) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വ്യക്തിഗത വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ (ക്ലാസ് 1, ക്ലാസ് 2) എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി,

വാഹനാപകടത്തിൽ ഒരാൾ മരിച്ചു

മേപ്പാടി: തൊള്ളായിരംകണ്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മേപ്പാടി കോട്ടത്തറ വയൽ സ്വദേശിയായ പി.കുട്ടനാണ് മരിച്ചത്. നിർ ത്തിയിട്ട ജീപ്പ് പെട്ടെന്ന് പിന്നോട്ടിറങ്ങി കുഴിയിൽ പതിക്കുകയായിരു ന്നുവെന്നാണ് പ്രാഥമിക വിവരം. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൂടെ

ലേലം റദ്ദാക്കി

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് ഡിസയര്‍ എ.സി കാറിന്റെ ലേലം റദ്ദാക്കിയതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജനുവരി 20- ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍

ഡ്രോയിങ് ടീച്ചര്‍ നിയമനം

പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡ്രോയിങ് ടീച്ചര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി 29 ന് രാവിലെ 11 ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.