കോള്‍ വന്നാല്‍ ചോദിക്കുന്ന പണം കൊടുക്കല്ലേ… പോലീസിന്റ മുന്നറിയിപ്പ്

ഇന്ന് ഓണ്‍ലൈൻ ലോകം ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. എന്നാല്‍ ഈ വ്യാപകമായ ഉപയോഗം ചില തട്ടിപ്പുകാർക്ക് അവസരമാക്കി മാറ്റുകയാണ്. അത്തരത്തിലുള്ള ഒരു തട്ടിപ്പ് രീതിയാണ് വെർച്വല്‍ അറസ്റ്റ്. സിബിഐ, കസ്റ്റംസ്, കേന്ദ്ര ഇന്റലിജൻസ് എന്നീ പേരുകളില്‍ ‘വ്യാജ ഉദ്യോഗസ്ഥർ’ ബിസിനസുകാരെയും പണക്കാരെയും മുതല്‍ സാധാരണക്കാരെ വരെ ലക്ഷ്യമാക്കി വലയില്‍ വീഴ്ത്തുന്ന ഈ തട്ടിപ്പ്, വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു.

എങ്ങനെയാണ് തട്ടിപ്പ് നടക്കുന്നത്..?

തട്ടിപ്പുകാർ ആദ്യം വിശ്വാസ്യത നേടുകയാണ് ചെയ്യുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ പേരിലോ കൊറിയർ കമ്പനികളുടെ പേരിലോ ബന്ധപ്പെടുന്ന ഇവർ, തുടർന്ന് വിശ്വാസ്യതയ്ക്ക് യൂണിഫോം ധരിച്ച്‌ വീഡിയോ കോളില്‍ പ്രത്യക്ഷപ്പെടും. ഒരു ഗുരുതരമായ കേസില്‍ നിങ്ങളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും അറസ്റ്റ് ഒഴിവാക്കാൻ നിശ്ചിത തുക നല്‍കണമെന്നും ഇവർ ഭീഷണിപ്പെടുത്തും. വിശ്വാസ്യത നേടാൻ വ്യാജ ഐഡി കാർഡുകള്‍, പരാതിയുമായി ബന്ധപ്പെട്ട വ്യാജ രേഖകള്‍ എന്നിവ അയച്ചുതരും. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാൻ ആവശ്യപ്പെടും. ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിച്ച്‌ പരിശോധന നടത്തണമെന്ന പേരില്‍ നിങ്ങളുടെ സമ്പാദ്യം മുഴുവൻ അവരുടെ അക്കൗണ്ടിലേക്ക് മാറ്റാൻ നിർബന്ധിക്കും. നിങ്ങളെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എങ്ങോട്ടും പോകരുതെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുന്നു. ഭീഷണി വിശ്വസിച്ച്‌ പരിഭ്രാന്തരായ പലരും, അവർ അയച്ചു നല്‍കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സമ്പാദ്യം മുഴുവൻ കൈമാറുന്നു. പണം നല്‍കിയാലും ഭീഷണി തുടരുകയാണ് ചെയ്യുക.

എന്തുകൊണ്ടാണ് ഈ തട്ടിപ്പ് വിജയിക്കുന്നത്..?

തട്ടിപ്പുകാർ പണം തട്ടിയെടുക്കാൻ ഉപയോഗിക്കുന്ന ഒരു സാധാരണ തന്ത്രമാണ് മാനസിക സമ്മർദ്ദം ചെലുത്തുക എന്നത്. ഇവർ ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലുള്ള രഹസ്യ വിവരങ്ങള്‍ തട്ടിയെടുക്കാൻ ശ്രമിക്കും. ഇതിനായി ഭീഷണിപ്പെടുത്തുകയോ, അടിയന്തിര സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യും. ഭയന്നുപോകുന്ന മിക്കവരും, വ്യക്തിപരമായ അല്ലെങ്കില്‍ സാമ്പത്തിക അല്ലെങ്കില്‍ ബാങ്കിംഗ് വിവരങ്ങള്‍ പങ്കിടുകയും വ്യാജ കേസ് തീർപ്പാക്കാനും അറസ്റ്റ് ഒഴിവാക്കാനും ശ്രമിക്കുകയും ചെയ്യും. വ്യാജ ഐഡികളും രേഖകളും കാണിക്കുന്നത് കൊണ്ട് ആളുകള്‍ ഇവരെ വിശ്വസിക്കുന്നു. ഉടൻ തന്നെ പണം നല്‍കണം എന്ന ഭീഷണി മൂലം ആളുകള്‍ ധൃതിയില്‍ തീരുമാനങ്ങള്‍ എടുക്കുന്നു.

പോലീസ് മുന്നറിയിപ്പ്

ഓണ്‍ലൈൻ വീഡിയോ കോള്‍ തട്ടിപ്പ്, വെർച്വല്‍ അറസ്റ്റ് തട്ടിപ്പ് എന്നിവയില്‍ പെട്ടാല്‍ ഉടൻ പോലീസില്‍ വിവരം നല്‍കണമെന്ന് കാസർഗോഡ് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് അറിയിച്ചു. ഈ തരത്തിലുള്ള തട്ടിപ്പുകള്‍ വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍, പൊതുജനങ്ങളെ ജാഗ്രത പാലിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. തട്ടിപ്പുകാർ സാധാരണയായി വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് പണം തട്ടിയെടുക്കുകയോ അല്ലെങ്കില്‍ വെർച്വല്‍ അറസ്റ്റ് നടത്തുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയോ ചെയ്യും. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഉടൻ തന്നെ *1930* നമ്പറില്‍ വിളിച്ച്‌ പരാതി നല്‍കണം. പണം നഷ്ടപ്പെട്ടാല്‍ ഉടൻ പരാതി നല്‍കിയാല്‍ ബാങ്കില്‍ നിന്ന് പണം തടഞ്ഞുവെക്കാൻ സാധിക്കും. കാസർഗോഡ് ജില്ലയില്‍ ഇത്തരത്തില്‍ നിരവധി പേർ പണം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കിയതിനാല്‍ 3.50 കോടി രൂപ വിവിധ ബാങ്കുകളില്‍ തടഞ്ഞുവെച്ചിട്ടുണ്ട്. കാസർഗോഡ് സൈബർ സെല്‍ ഇൻസ്‌പെക്ടർ അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ ഈ പണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്നും ഡിവൈഎസ്പി പറഞ്ഞു.

വെർച്വല്‍ അറസ്റ്റ് തട്ടിപ്പില്‍ നിന്ന് എങ്ങനെ സുരക്ഷിതരാകാം..?

വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണ്. അപരിചിതരായ ആളുകളോട് അല്ലെങ്കില്‍ സംഘടനകളോട് ഒരിക്കലും ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്‌വേഡുകള്‍ അല്ലെങ്കില്‍ മറ്റ് രഹസ്യ വിവരങ്ങള്‍ പങ്കിടരുത്. ഫോണ്‍ കോള്‍, വീഡിയോ കോള്‍, മെസേജുകള്‍ അല്ലെങ്കില്‍ ഇ-മെയിലുകള്‍ വഴി ആരെങ്കിലും വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചാല്‍ ജാഗ്രത പാലിക്കുക. അത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്ന സന്ദേശങ്ങള്‍ സാധാരണയായി തട്ടിപ്പുകളുടെ ലക്ഷണമാണ്. ഒരു അന്വേഷണ ഏജൻസിയും വെർച്വല്‍ അറസ്റ്റ്‌ നടത്തില്ലെന്ന്‌ പോലീസ്‌ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി പണം കൈമാറാനും ആവശ്യപ്പെടില്ല. സംശയാസ്പദ ഇടപാടില്‍ ഉടമയോട്‌ ചോദിക്കാതെ അക്കൗണ്ടുകള്‍ മരവിപ്പിക്കുക മാത്രമേ ചെയ്യൂ. അജ്ഞാത കോളുകള്‍, ഇ-മെയിലുകള്‍, നോട്ടിഫിക്കേഷനുകൾ നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത കോളുകള്‍, ഇമെയിലുകള്‍ അല്ലെങ്കില്‍ ആപ്പ് നോട്ടിഫിക്കേഷനുകള്‍ ലഭിക്കുകയാണെങ്കില്‍ ജാഗ്രത പാലിക്കുക. ഇത്തരം സന്ദേശങ്ങള്‍ സാധാരണയായി തട്ടിപ്പുകാർ നിങ്ങളെ വഞ്ചിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്.
പ്രത്യേകിച്ചും, എസ്‌എംഎസ് അല്ലെങ്കില്‍ ഇമെയില്‍ വഴി ലഭിക്കുന്ന ലിങ്കുകളോ രേഖകളോ തുറക്കുന്നതിന് മുമ്പ് അത് അയച്ചയാളെ കുറിച്ച്‌ ഉറപ്പു വരുത്തുക. ഈ ലിങ്കുകള്‍ ഉപകരണത്തില്‍ വൈറസ് പരത്തുകയോ വ്യക്തിഗത വിവരങ്ങള്‍ തട്ടിയെടുക്കുകയോ ചെയ്തേക്കാം. നിയമ നിർവഹണ ഉദ്യോഗസ്ഥരാണെന്ന വ്യാജേന വരുന്ന കോളുകള്‍ സൂക്ഷിക്കുക. അടുത്തുള്ള പോലീസ് സ്റ്റേഷൻ സന്ദർശിച്ച്‌ സ്വന്തം പേരില്‍ പരാതിയോ അറസ്റ്റ് വാറണ്ടോ ഉണ്ടോ എന്ന് ഉറപ്പുവരുത്തുക. തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കുന്നത് വളരെ പ്രധാനമാണ്. ധൃതികൂട്ടി എടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. പ്രത്യേകിച്ചും പണം ഉള്‍പ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, എല്ലാ വിവരങ്ങളും ശേഖരിച്ച്‌ നന്നായി ചിന്തിച്ച ശേഷം മാത്രമേ തീരുമാനമെടുക്കാവൂ.

ബാങ്ക് അക്കൗണ്ട് സുരക്ഷ

അക്കൗണ്ട് മറ്റുള്ളവർക്ക് കൈമാറരുത്: ബാങ്ക് അക്കൗണ്ട് തുടങ്ങിയ ശേഷം അത് മറ്റാര്‍ക്കും കൈമാറരുത്.

മറ്റുള്ളവരുടെ ഇടപാടുകള്‍ നടത്തരുത്, മറ്റൊരാള്‍ക്ക് വേണ്ടി സ്വന്തം അക്കൗണ്ടിലൂടെ വന്‍ തുകകളുടെ ഇടപാട് നടത്തരുത്.

സജീവമല്ലാത്ത അക്കൗണ്ടുകള്‍, സജീവമല്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍ തേടി ഏജന്റുമാർ വരുന്നുണ്ട്. അവർ പ്രതിഫലം നല്‍കി ഈ അക്കൗണ്ട് വാങ്ങി ഇടപാട് നടത്തും. അതില്‍ അക്കൗണ്ട് ഉടമ പ്രതിയാകും.

ദേശീയപാത തകരാന്‍ കാരണം നിര്‍മ്മാണത്തിലെ ഗുരുതരവീഴ്ച;സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല: സണ്ണി ജോസഫ് എം എല്‍ എ

നടവയല്‍ (വയനാട്): ദേശീയപാത തകരാന്‍ കാരണം നിര്‍മ്മാണത്തിലെ ഗുരുതരവീഴ്ചയാണെന്നും സംസ്ഥാനസര്‍ക്കാരിന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ. വയനാട് നടവയലില്‍ മാധ്യമപ്രവര്‍ത്തകരുടെ

ബസ് യാത്രക്കാരനില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ കടത്തികൊണ്ടുവന്ന എം.ഡി.എം.എ പിടികൂടി.

തിരുനെല്ലി: ബസ് യാത്രക്കാരനില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ കടത്തികൊണ്ടുവന്ന എം.ഡി.എം.എ പിടികൂടി. മലപ്പുറം, മൊന്നിയൂര്‍ വീട്ടില്‍ ചേറശേരി വീട്ടില്‍ എ.പി. ഷക്കീലു റുമൈസ്(29)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും ചേര്‍ന്ന് പിടികൂടിയത്. 06.12.2025 തീയതി രാവിലെ

ഉത്സവ സീസണ്‍: കോട്ടയം വഴി മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍

കോട്ടയം: ഉത്സവ സീസണ്‍ കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ച് റെയില്‍വെ. യാത്രക്കാരുടെ സൗകര്യാര്‍ഥം കോട്ടയംവഴി മൂന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകളാണ് അനുവദിച്ചത്. ട്രെയിന്‍ നമ്പര്‍ 06083 നാഗര്‍കോവില്‍ ജങ്ഷന്‍-മഡ്ഗാവ് സ്‌പെഷ്യല്‍ ഡിസംബര്‍ 23,

മന്ത്രി റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെന്ന് പരിചയപ്പെടുത്തി; പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

കണ്ണൂര്‍: ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് കണ്ണൂര്‍ നഗരത്തിലെ ബാര്‍ ഹോട്ടല്‍ മാനേജരില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോട്ടയം സ്വദേശിയും

സൗജന്യ ശസ്ത്രക്രിയ ഡി എം ആശ്വാസ് പദ്ധതിയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജനറൽ സർജറി വിഭാഗം

മേപ്പാടി :പുതുവത്സരത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജനറൽ സർജറി വിഭാഗം നിർധനരും ഡോക്ടർ നിർദ്ദേശിച്ചിട്ടും സാമ്പത്തി കമടക്കമുള്ള മറ്റു പല കാരണങ്ങൾ കൊണ്ട് ശസ്ത്രക്രിയകൾ നടക്കാതെ പോയ രോഗികൾക്കുമായി 2025 ഡിസംബർ 8

സ്നേഹസ്മിതം കുടുംബ സംഗമം നടത്തി

മുട്ടിൽ: കുടുംബം സ്വർഗ്ഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി മുട്ടിൽ എഡ്യു സെൻ്ററിൽ സ്നേഹസ്മിതം കുടുംബ സംഗമം നടത്തി. പ്രദേശത്തെ സീനിയർ അംഗങ്ങൾ ഒന്നിച്ച് സംഗമം

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.