റെക്കോര്ഡുകള് വീണ്ടും ഭേദിച്ച് സ്വര്ണ വില പുതിയ ഉയരത്തില്. പവന് 520 രൂപ കൂടി റെക്കോര്ഡ് വിലയായ 58,880 എന്ന റെക്കോര്ഡ് വിലയിലെത്തി. ഗ്രാമിന് 65 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്ണത്തിന്റെ ഇന്നത്തെ വില 7360 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില് 56,400 രൂപയായിരുന്നു ഒരു പവന് സ്വര്ണത്തിന്റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടര്ന്ന് ഓരോ ദിവസം കഴിയുന്തോറും വില ഉയര്ന്ന് റെക്കോര്ഡുകള് ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്. നേരത്തെ 58,720 രൂപയായി ഉയര്ന്ന് സ്വര്ണവില പിന്നീടുള്ള രണ്ട് ദിവസങ്ങളില് വില കുറയുന്ന കാഴ്ചയാണ് കണ്ടത്. എന്നാല് ഈ വന് വിലക്കയറ്റത്തോടെ പവന് വില 59000 കടന്നും മുന്നേറുമെന്ന പ്രതീക്ഷയാണ് കാണിക്കുന്നത്.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള