പാൻ കാര്‍ഡിലെ നമ്പറിനെ നിസ്സാരമാക്കരുത്.

പാൻ കാർഡ് തട്ടിപ്പുകളും വിവരങ്ങള്‍ ചോരുന്നതും പോലെയുള്ള വാർത്തകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ പാൻ കാർഡിലുള്ളത് വെറും നമ്പറുകളല്ല. അത് ഉടമയെ സംബന്ധിക്കുന്ന അതിപ്രധാനമായ വിവരങ്ങളാണ്. പത്ത് അക്ക ആല്‍ഫാന്യൂമെറിക് നമ്പറാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ലാമിനേറ്റഡ് പ്ലാസ്റ്റിക് കാർഡിന്റെ രൂപത്തിലാണ് പാൻ കാർഡ് ആദായ നികുതി വകുപ്പ് നല്‍കുന്നത്. പത്തക്ക നമ്പർ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് അറിയാമോ..? ഇതുവെച്ച്‌ പാൻ കാർഡ് ഉടമയുടെ വിവരങ്ങള്‍ മനസിലാക്കാൻ സാധിക്കും. ഒരു വ്യക്തിക്ക് ഒരു തവണ മാത്രം ഇഷ്യൂ ചെയ്യുന്നതാണ് പെർമനന്റ് അക്കൗണ്ട് നമ്പർ. രണ്ട പാൻ കാർഡ് ഉള്ളവർ പിഴ അടയ്‌ക്കേണ്ടതായി വരും. അതായത് ഒരാള്‍ക്ക് ഒരു പാൻ നമ്പർ മാത്രമേ ഉണ്ടാകുകയുള്ളൂ. പാൻ കാർഡ് നമ്പറില്‍ എപ്പോഴും ആദ്യത്തെ 5 എണ്ണം അക്ഷരങ്ങളായിരിക്കും. അടുത്ത നാലെണ്ണം അക്കങ്ങളാണ്, ഒടുവില്‍ അവസാനത്തേതും അക്ഷരമായിരിക്കും. അതിനാല്‍, ഈ 10 നമ്പറുകളില്‍ എന്ത് വിവരങ്ങളാണ് മറഞ്ഞിരിക്കുന്നത് പലർക്കും മനസിലാക്കാൻ പറ്റില്ല.

പാൻ കാർഡില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍

നിങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളുടെ പാൻ കാർഡ് ശ്രദ്ധാപൂർവ്വം നോക്കിയിട്ടുണ്ടെങ്കില്‍, പാൻ കാർഡിലെ ആദ്യത്തെ മൂന്ന് പ്രതീകങ്ങള്‍ അക്ഷരമാലാ ക്രമത്തിലാണെന്ന് മനസിലാക്കാൻ കഴിയും. പാൻ കാർഡിലെ ആദ്യ അഞ്ച് പ്രതീകങ്ങളില്‍, ആദ്യത്തെ മൂന്ന് പ്രതീകങ്ങള്‍ AAA മുതല്‍ ZZZ വരെയുള്ള അക്ഷരമാല ശ്രേണിയെ പ്രതിനിധീകരിക്കുന്നു. നാലാമത്തെ പ്രതീകം നിങ്ങള്‍ ആരാണെന്ന് പറയുന്നു. എല്ലാ വ്യക്തിഗത നികുതിദായകര്‍ക്കും, നാലാമത്തെ അക്ഷരം ‘P’ ആയിരിക്കും.

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.

മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി

തിരുനെല്ലി സഹകരണ ബാങ്കിലേക്ക് ബി.ജെ.പി മാർച്ച് നടത്തി

കാട്ടിക്കുളം: തിരുനെല്ലി ദേവസ്വത്തിൻ്റെ സ്ഥിര നിക്ഷേപം കോടതിവിധിയുണ്ടായിട്ട് പോലും തിരികെ നൽകാത്ത തിരുനെല്ലി സഹകരണ ബാങ്കിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.ബാങ്കിൻ്റെ ഭരണ സമിതിയുടേയും

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി സ്ഥിരം വിൽപ്പനക്കാരൻ പിടിയിൽ

ബത്തേരി : ബത്തേരി മണിച്ചിറ കൊണ്ടയങ്ങാടൻ വീട്ടിൽ അബ്ദുൾ ഗഫൂർ (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. ഗാന്ധി ജംഗ്ഷനിൽ വച്ച്‌ നടത്തിയ പരിശോധനയിൽ വിൽപ്പന നടത്തുന്നതിനായി കവറിൽ

കഞ്ചാവ് കേസിലെ പ്രതിക്ക് 1 വർഷം കഠിനതടവും, 10000 രൂപ പിഴയും ശിക്ഷ

സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പർ 23/2019 കേസിലെ പ്രതിയായ ഫാറൂഖ് (വയസ്സ് 33/25 ) Slo അലി, ചാഞ്ചത്ത് വീട്, മംഗലം ദേശം, തിരൂർ താലൂക്ക്, മലപ്പുറം ജില്ല എന്നയാളെ

പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തു.

ബത്തേരി: ബത്തേരി നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിലും കൂള്‍ബാറുകളിലും മെസ്സുകളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടി. ആറ് സ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് പിടിച്ചെടുത്തത്. വൃത്തിഹീനമായും മാലിന്യ സംസ്‌കരണസംവിധാനമില്ലാതെയും പ്രവര്‍ത്തിച്ച മൈസൂര്‍

ദുരന്തനിവാരണത്തിന് കരുത്തേകാൻ വയനാട്ടിൽ ഹെലിപ്പാഡ്; ബാണാസുരസാഗറിൽ നിർമ്മാണത്തിന് അനുമതി

വയനാട് ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹെലിപ്പാഡ് നിർമ്മിക്കാൻ അനുമതിയായി. വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ വില്ലേജിൽ, ബാണാസുരസാഗർ പദ്ധതി പ്രദേശത്ത് കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഹെലിപ്പാഡ് നിർമ്മിക്കുക. ഇതിനായി പൊതുമരാമത്ത് വകുപ്പിന് നിരാക്ഷേപ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.