ഇനി ഇൻഷുറൻസ് ഇല്ലാതെ വണ്ടിയുമായി ഇറങ്ങിയാൽ പണികിട്ടും

ഇൻഷുറൻസ് ഇല്ലാത്ത ഇനി വണ്ടി നിരത്തിൽ ഇറക്കുമ്പോള്‍ സൂക്ഷിക്കുക. അപകടത്തില്‍ പെട്ടാൻ പിന്നെ വണ്ടി തിരികെ കിട്ടില്ല. ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തില്‍ പെട്ടാല്‍ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനം എടുത്തതിന്റെ ഭാഗമായാണ് തീരുമാനം. നിയമ ലംഘകർക്കെതിരെ കർശന നടപടിയെടുക്കാൻ ആർടിഒമാർക്കും സബ് ആർടിഒമാർക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കിയിരിക്കുകയാണ്. 1988-ലെ മോട്ടോർ വാഹന നിയമം വകുപ്പ് 146,196 എന്നിവ പ്രകാരവും കെഎംവിആർ 391 എ പ്രകാരവും ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമ ലംഘനമാണ് എന്ന് പറയുന്നു. മൂന്ന് മാസം തടവോ 2000 രൂപ പിഴയോ ചുമത്താവുന്ന കുറ്റമാണ് ഇത്. അപകടത്തില്‍ പെട്ട വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കില്‍ പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയെ അറിയിക്കണം. തുടർന്ന് ആ കുറ്റത്തിനുള്ള ചാർജ് കൂടി ചാർജ് ഷീറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് നിർദ്ദേശിക്കാനും ചട്ടം പറയുന്നു. ഇതിനായി രേഖാമൂലം തന്നെ ആർടിഒ നടപടികള്‍ സ്വീകരിക്കണമെന്നും ഗതാഗത കമ്മീഷണർ സി.എച്ച്‌ നാഗരാജു സർക്കുലറില്‍ പറയുന്നുണ്ട്. അപകടം സംബന്ധിച്ച വിവരം കൃത്യമായി ഇ-ഡാർ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തണമെന്നും സർക്കുലറില്‍ പ്രത്യേകം പരാമർശിക്കുന്നു. ഇൻഷുറൻസ് ഇല്ലാതെ അപകടത്തില്‍ പെടുന്ന വാഹനം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി നിർദേശവും നിലവിലുണ്ട്. ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തില്‍ പെട്ടാല്‍ ഉടമസ്ഥന് വാഹനം നഷ്ടമാകുന്ന നിയമം പണ്ടേ ഉണ്ടായിരുന്നു. നഷ്ടപരിഹാരം അടച്ചില്ലെങ്കില്‍ അപകടത്തില്‍ പെടുന്ന വാഹനം ഏറ്റെടുത്ത് മൂന്ന് മാസത്തിനകം ലേലം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന തരത്തില്‍ നിയമത്തില്‍ മാറ്റം വരുത്തി സർക്കാർ പുതിയ ഉത്തരവ് ഇറക്കിയത് 2018-ലാണ്. അപകടത്തില്‍ പെടുന്ന ഭൂരിഭാഗം വാഹനങ്ങളും ഇൻഷുറൻസ് പുതുക്കാത്തവയാണെന്ന വിവരം ആ സമയത്ത് പുറത്തു വന്നിരുന്നു. ഇതിനെ തുടർന്നുള്ള സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമം കൂടുതല്‍ കർശനമാക്കിയത്.

നിയമം ഇങ്ങനെ…

മോട്ടോർ വാഹന നിയമം അനുസരിച്ച്‌, റോഡുകളില്‍ ഓടുന്ന എല്ലാ വാഹനങ്ങള്‍ക്കും വാഹന ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. പോളിസി ഉടമക്ക് അടിസ്ഥാന തേർഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷ നിർബന്ധമായും ഉണ്ടായിരിക്കണം. റോഡപകടങ്ങളും അശ്രദ്ധമായി വാഹനമോടിക്കുന്നതും കുറയ്ക്കുന്നതിന്, സർക്കാർ 2019-ല്‍ മോട്ടോർ വാഹന നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തിയിരുന്നു. വാഹനം സ്വന്തമായുള്ള എല്ലാവരും മോട്ടോർ ഇൻഷുറൻസ് പോളിസി ഡോക്യുമെന്റ് കരുതണം. പോളിസി ഡോക്യുമെന്റ് ഇല്ലാത്ത വ്യക്തിക്ക് 2,000 രൂപ വരെ പിഴ ചുമത്താം.

ഇൻഷുറൻസ് ഇല്ലാത്തതിന് പോലീസ് പിടിച്ചാല്‍…

നിർദ്ദിഷ്ട ബൂത്തുകളില്‍ വാഹനം നിർത്തണം.

വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസൻസും കാണിക്കണം.

ഈ ഡോക്യുമെൻറുകള്‍ കാണിക്കാൻ കഴിഞ്ഞില്ലെങ്കില്‍ അധിക പിഴ നല്‍കേണ്ടി വരും.

ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നതിനുള്ള പിഴയില്‍ ഉടൻ തന്നെ ചലാൻ നല്‍കുന്നതാണ്. ചലാൻ തുക ഓണ്‍ലൈനിലും ഓഫ്‌ലൈനിലും അടയ്ക്കാം

സ്നേഹസ്മിതം കുടുംബ സംഗമം നടത്തി

മുട്ടിൽ: കുടുംബം സ്വർഗ്ഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി മുട്ടിൽ എഡ്യു സെൻ്ററിൽ സ്നേഹസ്മിതം കുടുംബ സംഗമം നടത്തി. പ്രദേശത്തെ സീനിയർ അംഗങ്ങൾ ഒന്നിച്ച് സംഗമം

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട

മുത്തങ്ങ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ വാഹന പരിശോധനയിൽ KL

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാളെ വയനാട് ജില്ലയിൽ

കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാളെ (ഡിസംബർ 7) വയനാട് ജില്ലയിൽ വിവിധ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടു ക്കും. രാവിലെ 11.30 ന് പുൽപ്പള്ളി മാരപ്പൻ മൂലയിൽ നടക്കുന്ന കുടുംബ സംഗമമാണ് പ്രതിപക്ഷനേതാവിൻ്റെ

ലഹരിവിരുദ്ധ ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു.

മൂലങ്കാവ് ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.ജെ ഷാജി സമാപന പരിപാടി ഉദ്ഘാടനം

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

അന്താരാഷ്ട്ര വളണ്ടിയർ ദിനചാരണത്തിന്റെ ഭാഗമായി കാക്കവയൽ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളണ്ടിയര്‍‌മാര്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പാര്‍പ്പിടമില്ലാത്തവര്‍ക്ക് സ്നേഹഭവനമൊരുക്കാൻ പണം സമാഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഫുഡ് ഫെസ്റ്റ്. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മിഷൻ മാനേജറുമായ

ബയോവേഴ്സ് എക്സ്പോ സംഘടിപ്പിച്ചു.

മേപ്പാടി: പൊതുജനങ്ങൾക്ക് മെഡിക്കൽ സാങ്കേതികവിദ്യ അടുത്തറിയാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോക ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ‘ബയോവേഴ്സ് എക്സ്പോ 2025’ എന്ന ബയോമെഡിക്കൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.