മീനങ്ങാടിയിൽ നാളെ ഉച്ചയ്ക്ക് 1 വരെ ഗതാഗത നിയന്ത്രണം
പ്രിയങ്കാഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെ മീനങ്ങാടിയിൽ
രാവിലെ മുതൽ ഉച്ചക്ക് 1 മണി വരെ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ നടക്കുന്നതിനാൽ ടൗണിൽ ഒരു ഭാഗത്തും പാർക്കിംഗ് അനുവദിക്കില്ല.
പരിപാടിയിൽ പങ്കെടുക്കാനായി കൽപ്പറ്റ ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങൾ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാൾ പരിസരത്തും, ബത്തേരി ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങൾ ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം ഭാഗത്തും, പനമരം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ബിഎസ്എൻഎൽ കഴിഞ്ഞും പാർക്ക് ചെയ്യേണ്ടതാണെന്ന് പോലീസ് അറിയിച്ചു.
വലിയ ചരക്ക് വാ ഹനങ്ങളെ ടൗണിലേക്ക് പ്രവേശിപ്പിക്കില്ല.
യാത്രാ വാഹനങ്ങൾ വൺവെ അടിസ്ഥാനത്തിൽ നിയന്ത്രിക്കുമെന്നും അധികൃതർ അറിയിച്ചു.