ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജും ആർ സി എച്ച്എസ്എസ് ചുണ്ടെലും ചേർന്ന് ഗൈഡ് വിദ്യാർത്ഥിനികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി. ഗൈനക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അഖില കുട്ടികൾക്ക് ആർത്തവ സംബന്ധമായ വിഷയത്തെക്കുറിച്ച് ക്ലാസുകൾ എടുക്കുകയും സംശയ ദൂരീകരണം നടത്തുകയും ചെയ്തു. മെഡിക്കൽ സംഘത്തിൽ ഉണ്ടായിരുന്ന ഡോക്ടർ ഫായിറൂസ കുട്ടികളെ പരിശോധിക്കുകയും രോഗനിർണയം നടത്തുകയും ചെയ്തു. ആർ സി എച്ച്എസ്എസ് സ്കൂളിലെ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ജിനി ജയിംസ് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ ശ്രീ. സനൂപ് ടി.എസ് ക്യാമ്പിൽ സന്നിഹിതനായിരുന്നു

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍