ജില്ലാ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് വൈത്തിരി താലൂക്കിലെ വിവിധ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലേക്ക് ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികള്‍ക്കായി എഴുത്തു പരീക്ഷ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 9 ന് രാവിലെ 11 മുതല്‍ 12.15 വരെ കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന എഴുത്തു പരീക്ഷയില്‍ പങ്കെടുക്കണം. നവംബര്‍ 6 നകം ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ 04936 202232 നമ്പറില്‍ ബന്ധപ്പെടണമെന്ന് ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍