പനമരം: രണ്ടര വയസുകാരൻ കനാലിലെ വെള്ളത്തിൽ മുങ്ങിമരിച്ചു.
പനമരം പരക്കുനി മഞ്ചേരി ഷംനാജിൻ്റേയും ഷബാനയും ഇളയ മകനായ മുഹമ്മദ് ഹയാൻ ആണ് മരിച്ചത്. ഇവരുടെ വീടിന് സമീപത്ത് കൂടെ ജലസേചനാർത്ഥമുള്ള കനാൽ പോകുന്നുണ്ട്. കളിച്ചു കൊണ്ടി രിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കാനാലിൽ വീഴുകയായിരുന്നു വെന്നാണ് പ്രാഥമിക വിവരം. തുടർന്ന് നടത്തിയ തിരച്ചിലിൽ സംഭവ സ്ഥലത്ത് നിന്നും അമ്പത് മീറ്ററോളം മാറി കുഞ്ഞിനെ കണ്ടെത്തുക യായിരുന്നു. ഉടൻ തന്നെ വീട്ടുകാരും പ്രദേശവാസികളും ചേർന്ന് പനമരം സിഎച്ച്സിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന