59,000ത്തിലേക്ക് കുതിച്ച് സ്വർണ്ണവില; ആഭരണത്തിന് 65000ത്തിനു മുകളിൽ കൊടുക്കണം: വില വിവര കണക്കുകൾ

സാധാരണക്കാരുടെ ആഭരണ സ്വപ്‌നങ്ങള്‍ക്ക് മേല്‍ തീ കോരിയിട്ട് സ്വര്‍ണവില കുതിച്ചുയരുന്നു. ധന്‍തേരസ് ദിവസമായ ഇന്ന് സര്‍വകാല റെക്കോഡിലേക്കാണ് സ്വര്‍ണം നടന്ന് കയറിയിരിക്കുന്നത്.

ഒക്ടോബര്‍ മാസത്തില്‍ ഇതുവരെ കണ്ട വിലയിലെ കുതിച്ചുചാട്ടം തന്നെയാണ് ഇന്നും ദൃശ്യമായത്. ഇത് എട്ടാം തവണയാണ് സ്വര്‍ണവില ഈ മാസം സര്‍വകാല റെക്കോഡ് തിരുത്തുന്നത്.

വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ആഭരണാവശ്യങ്ങള്‍ക്കായി സ്വര്‍ണം എടുക്കുന്ന സമയമാണിത്. മാത്രമല്ല ധന്‍തേരസ്, ദീപാവലി എന്നിവ കണക്കിലെടുത്തും ആളുകള്‍ സ്വര്‍ണം വാങ്ങിക്കാറുണ്ട്. അതിനാല്‍ തന്നെ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിച്ച്‌ നില്‍ക്കുന്ന സമയമാണിത്. ഇപ്പോഴത്തെ വില വര്‍ധനവ് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച്‌ താങ്ങാനാകാത്തതാണ്.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം പൊന്ന് വാങ്ങാന്‍ ഇന്ന് കൊടുക്കേണ്ട വില 7375 ആണ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗ്രാം സ്വര്‍ണം ഈ വിലയില്‍ എത്തുന്നത്. ഒരു പവന്‍ സ്വര്‍ണത്തിനും അതിന് ആനുപാതികമായി വില വര്‍ധിച്ചിട്ടുണ്ട്. എട്ട് ഗ്രാം സ്വര്‍ണത്തെയാണ് ഒരു പവനായി കണക്കാക്കുന്നത്. ഇത് പ്രകാരം ഒരു പവന് 480 രൂപയാണ് ഇന്ന് മാത്രം കൂടിയത്.

ഇതോടെ ചരിത്രത്തില്‍ ആദ്യമായി പവന് 59000 രൂപ എന്ന വിലയിലേക്ക് സ്വര്‍ണം എത്തി. ആഭരണാവശ്യമായി സ്വര്‍ണം വാങ്ങുമ്ബോള്‍ ജി എസ് ടിക്കും ഹാള്‍മാര്‍ക്കിംഗ് നിരക്കിനും പുറമെ പണിക്കൂലി കൊടുക്കേണ്ടി വരും. ഇത് പ്രകാരം ഇന്നത്തെ വിലയ്ക്ക് ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാന്‍ 65000 രൂപയ്ക്ക് മുകളില്‍ കൊടുക്കേണ്ടി വരും. അതായത് അഞ്ച് പവന്റെ സ്വര്‍ണാഭരണം വാങ്ങാന്‍ രണ്ട് ലക്ഷം രൂപ പോലും മതിയാകില്ല എന്ന് സാരം.

പത്ത് കൊല്ലം മുന്‍പ് ഒരു ലക്ഷം രൂപയ്ക്ക് അഞ്ച് പവന്‍ സ്വര്‍ണം ലഭിക്കുമായിരുന്നു എന്ന് ഓര്‍ക്കണം. സ്വര്‍ണവിലയില്‍ വലിയൊരു ഇടിവൊന്നും ഇനി പ്രതീക്ഷിക്കേണ്ട എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. പത്താം തിയതി രേഖപ്പെടുത്തിയ പവന് 56200 എന്നതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഒന്നാം തിയതി 56400 ആയിരുന്നു പവന്‍ വില. ഇതാണ് ഒരു മാസം പൂര്‍ത്തിയാകും മുന്‍പ് 2800 രൂപ വര്‍ധിച്ച്‌ 59000 ത്തില്‍ എത്തിയിരിക്കുന്നത്.

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ജ്വല്ലറികളിലെ അഡ്വാന്‍സ് ബുക്കിംഗ് പ്രകാരം വാങ്ങുന്നതായിരിക്കും നല്ലത്. ഇത് പ്രകാരം ബുക്ക് ചെയ്യുന്ന വിലയ്ക്ക് സ്വര്‍ണം വാങ്ങിക്കാം. പിന്നീട് വില കൂടിയാലും ബുക്ക് ചെയ്ത വിലയില്‍ സ്വര്‍ണം വാങ്ങിക്കാന്‍ സാധിക്കും. ഇനി ബുക്കിംഗിലെ വിലയേക്കാള്‍ സ്വര്‍ണ വില ഇടിഞ്ഞാല്‍ കുറഞ്ഞ വിലയ്ക്കും സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കളെ പ്രാപ്തമാക്കുന്ന രീതിയാണ് ഇത്.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.