കൽപ്പറ്റ: ഇടവേളക്ക് ശേഷം വയനാട്ടിൽ വീണ്ടും പുഷ്പമേള സജീവമാകുന്നു. കൽപ്പറ്റ ബൈപ്പാസ് മൈതാനത്ത് സ്നേഹ ഇവന്റ്സ് നടത്തുന്ന പുഷ്‌പോത്സവം നവംബർ 29-ന് തുടങ്ങും. ഡിസംബർ 31 വരെ നടക്കുന്ന പുഷ്‌പമേളയുടെ ബ്രോഷർ പ്രകാശനം കൽപ്പറ്റ നഗര സഭ ചെയർ പേഴ്സൺ അഡ്വ. ടി.ജെ. ഐസക് നിർവ്വഹിച്ചു. സംഘാടക സമിതി ഭാരവാഹികളായ അഫ്സൽ കുറ്റ്യാടി, വർഗീസ് കൽപ്പറ്റ, ചിരൻ കുമാർ , ഷൗക്കത്ത്, ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







