തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതെരഞ്ഞെടുപ്പില്‍ പ്രചരണാര്‍ത്ഥം സ്ഥാനാര്‍ത്ഥികളുടെ ശബ്ദ സന്ദേശം ദൃശ്യ,ശ്രവ്യ മാധ്യമങ്ങള്‍, ബി.എസ്.എന്‍.എല്‍ തുടങ്ങിയവയിലൂടെ നല്‍കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഏജന്‍സിയില്‍ ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സര്‍ട്ടിഫിക്കറ്റിന് വേണ്ടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പരസ്യത്തിന്റെ/ മെസേജിന്റെ ഉളളടക്കം തെരഞ്ഞെടുപ്പ് നിയമങ്ങളും വിവര സാങ്കേതിക നിയമവും അനുശാസിക്കുന്ന പ്രകാരമാണെന്ന സത്യവാങ്മൂലവും നല്‍കണം.പരസ്യത്തിന്റെ/മെസേജിന്റെ ഉളളടക്കം രണ്ട് കോപ്പി വീതമാണ് കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടത്.

അബ്ദുല്‍ റഹീമിന്റെ മോചനം വൈകും: 20 വര്‍ഷം തടവെന്ന കീഴ്ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു
റിയാദ്: സൗദി ബാലന് കൊല്ലപ്പെട്ട കേസില്‍ സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. റഹീം ഇരുപത് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന കീഴ്ക്കോടതി വിധി അപ്പീല്‍ കോടതി