സര്‍ക്കാര്‍ ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുന്നു; അഡ്വ- ജി. സുബോധന്‍

സുല്‍ത്താന്‍ബത്തേരി: കേരളത്തിലെ അഞ്ചര ലക്ഷത്തോളം വരുന്ന അധ്യാപകരെയും ജീവനക്കാരെയും തുടര്‍ച്ചയായി ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ട് പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്നു കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ- ജി.സുബോധന്‍ ആരോപിച്ചു. യുണൈറ്റഡ് ടീച്ചേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് ഫെഡറേഷന്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം ചെയർമാൻ കെ.റ്റി. ഷാജി അധ്യക്ഷത വഹിച്ചു.

2021 ജനുവരി മുതല്‍ ലഭിക്കേണ്ട രണ്ടു ശതമാനം ക്ഷാമബത്ത 2024 ഏപ്രില്‍ മാസവും, 2021 ജൂലൈ മുതൽ ലഭിക്കേണ്ട മൂന്ന് ശതമാനം ക്ഷാമബത്ത ഒക്ടോബര്‍ മാസത്തിലും അനുവദിച്ചു എങ്കിലും എഴുപത്തിയെട്ട് മാസത്തെ കുടിശികയെക്കുറിച്ച് സര്‍ക്കാര്‍ ഒന്നും മിണ്ടുന്നില്ല. മാത്രമല്ല 19 ശതമാനം ക്ഷാമബത്ത മൂന്നുവര്‍ഷമായി കുടിശികയാണ്. ഇതുമൂലം ഓരോ ജീവനക്കാരനും മാസംതോറും 5000 മുതല്‍ 30,000 രൂപ വരെ കുറവ് വരുന്നു. ഇത്രയധികം കുടിശ്ശിക കേരള ചരിത്രത്തില്‍ ആദ്യമായിട്ടാണ്.

സാമ്പത്തിക ഞെരുക്കത്തിലാണെന്ന് സര്‍ക്കാര്‍ ആണയിട്ട് പറയുമ്പോഴും, ഉപദേശകരെ നിയമിക്കുകയും, വിരമിച്ച ജീവനക്കാരെ പുതിയ തസ്തികകള്‍ ഉണ്ടാക്കി വീണ്ടും നിയമനം നടത്തുകയും, പാര്‍ട്ടിക്കാരുടെ കേസുകള്‍ വാദിക്കുന്നതിന് ലക്ഷങ്ങള്‍ മുടക്കി വക്കീല്‍മാരെ നിയമിക്കാനും, ഹെലികോപ്റ്റര്‍ വാടകക്കെടുക്കാനും, ആഡംബര ബസ്സില്‍ ഉല്ലാസയാത്ര നടത്താനും സര്‍ക്കാര്‍ പണം കണ്ടെത്തുന്നു. 2019ലെ പതിനൊന്നാം ശമ്പള പരിഷ്‌കരണ കുടിശ്ശിക അഞ്ചു വര്‍ഷമായി നല്‍കാതെയും, കഴിഞ്ഞ അഞ്ചുവര്‍ഷമായി ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ നല്‍കാതെയും, പങ്കാളിത്ത പെൻഷൻ പദ്ധതി പിന്‍വലിക്കും എന്നുപറഞ്ഞ് അധികാരത്തിൽ വന്നവര്‍ കമ്മീഷനെ മാറ്റി മാറ്റി നിയമിക്കുക അല്ലാതെ പദ്ധതി ഉപേക്ഷിക്കാൻ തയാറായിട്ടില്ല. ജീവനക്കാരെ പറഞ്ഞു പറ്റിച്ചു കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോഴും. പി.കബീര്‍ , കെ എ മുജീബ്, ഷൗക്കുമാന്‍, പി.ജെ.ഷൈജു, ഗ്രഹൻ പി. തോമസ്, സതീഷ് കുമാർ എന്നിവര്‍ സംസാരിച്ചു.

ഇ-ലേലം

വനം വകുപ്പിന്റെ കുപ്പാടി തടി ഡിപ്പോയില്‍ തേക്ക്, വീട്ടി, മറ്റിനം തടികള്‍, ബില്ലറ്റ്, വിറക് തുടങ്ങിയവ ഇ -ലേലം ചെയുന്നു. ജനുവരി 12 ന് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍

ലേലം

അമ്പലവയല്‍ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിലെ വിവിധ റോഡരികിലെ ഫലവൃക്ഷങ്ങളിലുള്ള ഫലമൂലാദികള്‍ ജനുവരി 15 ന് രാവിലെ 11 ന് അമ്പലവയല്‍ സെക്ഷന്‍ ഓഫീസ് പരിസരത്ത് ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍-

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മെക്കാനിക് ഡീസല്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എന്‍ജിനീയറിങ് കോളേജ്/ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.വോക് അല്ലെങ്കില്‍ ബിരുദവും (ഓട്ടോമൊബൈലില്‍

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ

ആശാ വര്‍ക്കര്‍ നിയമനം

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, നാല് വാര്‍ഡുകളിലേക്ക് ആശാവര്‍ക്കറെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 24 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതത് വാര്‍ഡില്‍ സ്ഥിര താമസക്കാരായിരിക്കണം. താത്പര്യമുള്ളവര്‍

സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി മോഡല്‍ കോളജില്‍ ജനുവരി 12 ന് ആരംഭിക്കുന്ന ജി.എസ്.ടി കംപ്ലൈന്‍സ് ആന്‍ഡ് ഇ-ഫയലിങ്, മൊബൈല്‍ സര്‍വീസ് ടെക്നിഷ്യന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി ഒന്‍പതിനകം കോളജ് ഓഫീസില്‍ നേരിട്ട് നല്‍കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.