പിതൃസ്മരണയിൽ പ്രിയങ്ക തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തി.

തിരുനെല്ലി: പിതൃ സ്മരണയിൽ വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പുരാതനമായ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തി. അച്ഛനലിഞ്ഞ മണ്ണിൽ ഓർമകളിലേക്ക് പാദമൂന്നിയായിരുന്നു പ്രിയങ്ക ക്ഷേത്രത്തിൻ്റെ പടികൾ കയറിയത്. 1991ൽ പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ക്ഷേത്രത്തിനടുത്തുള്ള പാപനാശിനി നദിയിലാണ് നിമജ്ജനം ചെയ്‌തത്. പ്രിയങ്ക ഗാന്ധിയുടെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണമാണ് തിരുനെല്ലി ക്ഷേത്ര ദർശനത്തോടെ ആരംഭിച്ചത്. ക്ഷേത്രത്തിന് ചുറ്റും വലംവെച്ച പ്രിയങ്ക ഗാന്ധി വഴിപാടുകൾ നടത്തി. മേൽശാന്തി ഇ.എൻ കൃഷ്ണൻ നമ്പൂതിരി പ്രസാദം നൽകി. എക്സിക്യൂട്ടീവ് ഓഫീസർ കെ.വി നാരായണൻ നമ്പൂതിരി, മാനേജർ പി.കെ പ്രേമചന്ദ്രൻ, ട്രസ്റ്റി പ്രതിനിധി കൃതിക എന്നിവർ പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു. 2019ൽ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയായിരുന്നു രാഹുൽഗാന്ധി വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. അന്ന് മുണ്ടും നേര്യതുമണിഞ്ഞ് ക്ഷേത്രം സന്ദർശിച്ച രാഹുൽ ഗാന്ധി പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത പാപനാശിനി നദിയിൽ ചടങ്ങുകൾ നടത്തുകയും ചെയ്തിരുന്നു. ഗാന്ധി കുടുംബവുമായി അഭേദ്യമായ ബന്ധമുള്ള ക്ഷേത്രമാണ് തിരുനെല്ലി.

21 -ാമത് സംസ്ഥാന എക്സ്സൈസ് കലാ-കായിക മേളയ്ക്ക് ജില്ലയിൽ പ്രൗഢഗംഭീരമായ തുടക്കം

സംസ്ഥാന എക്സ്സൈസ് കലാ-കായിക മേളയ്ക്ക് ജില്ലയിൽ പ്രൗഢഗംഭീരമായ തുടക്കം. ഒക്ടോബര്‍ 19 വരെ നീണ്ടുനിൽക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ഉദ്ഘാടനം കൽപറ്റ മരവയൽ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ

പോളിടെക്‌നിക്ക്‌ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌;മുഴുവൻ സീറ്റും നേടി എസ്‌എഫ്‌ഐ

കോളേജ്‌ തെരഞ്ഞെടുപ്പിലെ മിന്നിതിളങ്ങുന്ന വിജയം ആവർത്തിച്ച്‌ ജില്ലയിലെ മൂന്നിൽ രണ്ട്‌ പോളിടെക്‌നിക്കുകളിലും മുഴുവൻ സീറ്റും നേടി എസ്‌എഫ്‌ഐ. ‘നിഷ്‌പക്ഷതയുടെ നിശബ്‌ദതയല്ല നിലപാടുകളുടെ സമരമാണ്‌ വിദ്യാർഥിത്വം’ മുദ്രാവാക്യത്തിൽ പോളിടെക്‌നിക്ക്‌ കോളേജുകളിൽ വെള്ളിയാഴ്‌ച നടത്തിയ തെരഞ്ഞെടുപ്പിൽ മീനങ്ങാടി,

മുത്തങ്ങയിൽ 72 ഗ്രാം എംഡിഎംഎ യുമായി കാൽനട യാത്രക്കാരൻ പിടിയിൽ

ബത്തേരി: 72 ഗ്രാം എംഡിഎംഎ യുമായി കാൽനട യാത്രക്കാരനെ മുത്തങ്ങയിൽ നിന്ന് പിടികൂടി കോഴിക്കോട്, നടുവണ്ണൂർ, കുഞ്ഞോട്ട് വീട്ടിൽ, കെ ഫിറോസി(28) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.

പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

പേരാവൂര്‍: പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍.പേര്യ സ്വദേശി അബിന്‍ തോമസ്,കൊളക്കാട് മലയാംപടി സ്വദേശി അലന്‍ മനോജ് എന്നിവരെയാണ് തൊണ്ടിയില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി പേരാവൂര്‍ എസ്എച്ച്ഒ പി ബി സജീവും

സംസ്ഥാന സ്കൂൾ കായികമേള സ്വർണ്ണക്കപ്പിന് സ്വീകരണം നൽകി

കൽപ്പറ്റ : സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂളിൽ സ്വർണക്കപ്പുമായി വന്ന ദീപശിഖാ പ്രയാണത്തിന് സ്വീകരണം നൽകി. പരീക്ഷാഭവൻജോയിൻ്റ് സെക്രട്ടറി ഗിരീഷ് ചോലയിൽ ഡി ഡി ഇ ശശീന്ദ്രവ്യാസ് എ

ആരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റം നടപ്പാക്കി: മന്ത്രി വീണാ ജോർജ്

വൈത്തിരി: ജില്ലയിലെ ആരോഗ്യ മേഖലയിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് നടപ്പാക്കുന്നതെന്നും ചികിത്സാ രംഗത്ത് ജില്ല സ്വയം പര്യാപ്തത കൈവരിക്കുന്നതായും ആരോഗ്യ -വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.