ഇനി വാട്‌സാപ്പില്‍ വരുന്ന ഫോട്ടോകള്‍ വ്യാജമാണോ എന്നറിയാം

വാട്‌സാപ്പില്‍ നിങ്ങള്‍ക്ക് നിരവധി ചിത്രങ്ങള്‍ വരുന്നുണ്ടാകും. പലതരം ഫോര്‍വേര്‍ഡ് ചിത്രങ്ങള്‍ കണ്ട് വിശ്വസിച്ച്‌ ചിലപ്പോള്‍ അത് മറ്റ് അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്‌തേക്കാം. എന്നാല്‍ ഇത്തരത്തില്‍ നിങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്ന ചിത്രങ്ങള്‍ വ്യാജമാണോ അല്ലയോ എന്ന് എങ്ങനെ കണ്ടെത്താം. ഇനി വാട്‌സാപ്പില്‍ വരുന്ന ചിത്രങ്ങള്‍ സത്യമാണോ വ്യാജമാണോ എന്ന് ആലോചിച്ച്‌ കഷ്ടപ്പെടണ്ട. വാട്സാപ്പ് തന്നെയാണ് അതിനായി പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നത്. വാട്‌സാപ്പ് ഇമേജുകളുടെ വസ്തുത മനസിലാക്കാന്‍ ആപ്പിനുള്ളില്‍ നിന്നുതന്നെ ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കാന്‍ കഴിയുന്ന ഫീച്ചര്‍ മെറ്റ വികസിപ്പിക്കുന്നതായാണ് വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 2.24.23.13 ബീറ്റാ വേര്‍ഷനില്‍ ഇതിന്റെ പരീക്ഷണം നടന്നുവരുന്നു. ‘സെര്‍ച്ച്‌ ഓണ്‍ വെബ്’ എന്നാണ് ഈ ഫീച്ചറിന്റെ പേര് എന്നാണ് വിവരം. വാട്‌സാപ്പില്‍ ലഭിക്കുന്ന ഫോട്ടോകള്‍ സെര്‍ച്ച്‌ ഓണ്‍ വെബ് ഓപ്ഷന്‍ വഴി ഗൂഗിളിന് റിവേഴ്‌സ് ഇമേജ് സെര്‍ച്ചിനായി നേരിട്ട് സമര്‍പ്പിക്കാം. ഗൂഗിളിന്റെ ഏറെക്കാലമായുള്ള റിവേഴ്‌സ് ഇമേജ് സെര്‍ച്ച്‌ ഫീച്ചറുമായി വാട്‌സാപ്പിനെ ബന്ധിപ്പിച്ചാണ് മെറ്റ ഇത് സാധ്യമാക്കുന്നത്. വാട്‌സാപ്പില്‍ ലഭിക്കുന്ന എല്ലാ ഫോട്ടോകളും വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ രൂപമാറ്റം വരുത്തിയതോ ആണോയെന്ന് പരിശോധിക്കാന്‍ പുത്തന്‍ ഫീച്ചറിലൂടെ സാധിക്കും. വാട്‌സാപ്പില്‍ ലഭിച്ച ഒരു ചിത്രം തുറന്ന ശേഷം വലതുമൂലയില്‍ കാണുന്ന മൂന്ന് ഡോട്ട് മാര്‍ക്കുകളില്‍ ക്ലിക്ക് ചെയ്താല്‍ സെര്‍ച്ച്‌ ഓണ്‍ വെബ് എന്ന ഓപ്ഷന്‍ വൈകാതെ പ്രത്യക്ഷപ്പെടും.

എസ്. കെ. എസ്.എസ്. എഫ് അമ്പലവയൽ മേഖല ബഹുജന സമ്മേളനം സംഘടിപ്പിച്ചു.

അമ്പലവയൽ: സമസ്ത അന്താരാഷ്ട്ര സമ്മേളനത്തോട് അനുബന്ധിച്ച് എസ്. കെ. എസ്.എസ്. എഫ് അമ്പലവയൽ മേഖല ബഹുജന സമ്മേളനം സംഘടിപ്പിച്ചു. കേരള ജനതയുടെ സാമുദായിക സമുദ്ധാരണത്തിന് നേതൃത്വം നൽകിയ സമസ്തയുടെ അന്തരാഷ്ട്ര സമ്മേളനം വൻ വിജയമാക്കാൻ

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി മോഹൻദാസ് വിരമിച്ചു.

25 വർഷത്തെ സേവനത്തിന് ശേഷം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി. മോഹൻദാസ് സർവ്വീസിൽ നിന്നും വിരമിച്ചു. ആരോഗ്യ വകുപ്പിൽ ജില്ലാ മെഡിക്കൽ ഓഫീസറായി 2025 മാര്‍ച്ചിലാണ് അദ്ദേഹം ചാർജെടുത്തത്. 2000 നവംബർ 23

ശ്രേയസ് സൗജന്യ സ്തനാർബുദ പരി ശോധന ക്യാമ്പും,ലോക പുരുഷ ദിനാചരണവും നടത്തി.

മൂലങ്കാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ലോക പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിച്ചു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ അനീഷ്അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല

സ്പന്ദനം :ഹൃദയരോഗ ശസ്ത്രക്രിയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കൽപ്പറ്റ: 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ഹൃദയ രോഗ ചികിൽസക്കായി വിദഗ്ദ പരിശോധനയും തുടർ ചികിൽസക്കും പൂർണ്ണമായും സൗജന്യമായുള്ള ശസ്ത്രക്രിയക്കും സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്പന്ദനം ഹൃദ് രോഗ നിർണ്ണയ പരിശോധനയും

പ്രിന്റ് ചെയ്ത വീസ പാസ്പോർട്ടിൽ ഒട്ടിക്കും, വിമാനത്താവളത്തിൽ എത്തുമ്പോൾ കുടുങ്ങും; കേരളത്തിൽ 10 കോടി രൂപയുടെ തട്ടിപ്പ്

കൂത്താട്ടുകുളം (കൊച്ചി)∙ ഏജന്റുമാരെ ഇരകളാക്കി സംസ്ഥാനത്ത് ഉടനീളം വൻ വീസ തട്ടിപ്പ്. മുന്നൂറിലധികം പേരെ ഇരയാക്കിയ മുഖ്യസൂത്രധാരനെ തേടി പൊലീസ്. 10 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു നിഗമനം. വിമാനത്താവളത്തിൽ എത്തുമ്പോഴാണ് വീസ വ്യാജമാണെന്ന്

ഡമ്മിബാലറ്റില്‍ മറ്റ് സ്ഥാനാര്‍ത്ഥികളുടെ പേരോ ചിഹ്നമോ പാടില്ല

സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയകക്ഷികളോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡമ്മി ബാലറ്റ് യൂണിറ്റും ഡമ്മി ബാലറ്റ് പേപ്പറും ഉപയോഗിക്കുമ്പോള്‍ നിബന്ധനകള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്ന് സംസ്ഥാനതിരഞ്ഞെടുപ്പ്കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദ്ദേശിച്ചു. യഥാര്‍ത്ഥ ബാലറ്റു യൂണിറ്റുകളുടെ പകുതി വലുപ്പത്തിലുള്ളതും തടിയിലോ പ്ലൈവുഡിലോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.