ശ്രേയസ് നെല്ലിമാളം യൂണിറ്റിലെ നിറദീപം സ്വാശ്രയ സംഘത്തിന്റെ വാർഷികവും, കുടുംബ സംഗമവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് താഹിറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആശ വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി സഫിയ സി ഡി ഒ സെലീന സാബു, റീന,ബാബു, ഗീതു എന്നിവർ സംസാരിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്നേഹ വിരുന്നോടെ സമാപിച്ചു.

കെട്ടിട നമ്പർ ലഭിക്കുന്നതിന്ന് ലേബർ സെസ്സ് നിബന്ധന പിൻവലിക്കണം:ലെൻസ്ഫെഡ്
മേപ്പാടി കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് ലേബർ സെസ്സ് കെട്ടിട ഉടമ അടക്കണമെന്ന നിബന്ധന സർക്കാർ പിൻവലിക്കണമെന്ന് ലെൻസ്‌ഫെഡ് മേപ്പാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെ സ്മാർട്ട് സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കിയതിനു ശേഷം പല നികുതികളും