രാജ്യത്തിനകത്ത്പണമയക്കുന്നതില്‍ കര്‍ശന നിരീക്ഷണം

തിരുവനന്തപുരം:
കള്ളപ്പണം ഇടപാട് തടയുന്നതിനും പണം ഇടപാടുകളുടെ സുതാര്യത ഉറപ്പാക്കുന്നതിനുമായി രാജ്യത്തിനകത്ത് പണം അയക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ആഭ്യന്തര പണ ഇടപാടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കൂടി വേണ്ടിയാണ് പുതുക്കിയ നിയമങ്ങള്‍. കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയുള്ള പണം കൈമാറ്റം തടയുകയാണ് പുതിയ നിയമങ്ങളുടെ പ്രധാന ലക്ഷ്യം. ഫോണ്‍ നമ്പറും അപ്ഡേറ്റ് ചെയ്ത കെവൈസി നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച്‌ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അടിസ്ഥാനമാക്കി പണമടയ്ക്കുന്നയാളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നവംബര്‍ 1 മുതല്‍ ആണ് പ്രാബല്യത്തില്‍ വന്നത്.

*പ്രധാനപ്പെട്ട മാറ്റങ്ങളിവയാണ്*

1) പണം അയക്കുന്ന ബാങ്ക് ഗുണഭോക്താവിന്‍റെ പേരും വിലാസവും രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.

2) പണമടയ്ക്കുന്ന ബാങ്കുകള്‍/ബിസിനസ് കറസ്പോണ്ടന്‍റുകള്‍ എന്നിവ ഫോണ്‍ നമ്പറും സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖയും അടിസ്ഥാനമാക്കി പണമടയ്ക്കുന്നയാളെ രജിസ്റ്റര്‍ ചെയ്യണം.

3) പണം അടയ്ക്കുന്നയാള്‍ നടത്തുന്ന എല്ലാ ഇടപാടുകളും ഒരു അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്‍റിക്കേഷന്‍ വഴി പരിശോധിക്കും.

4) ക്യാഷ് ഡെപ്പോസിറ്റ് സംബന്ധിച്ച്‌ പണമടയ്ക്കുന്ന ബാങ്കുകള്‍ ആദായനികുതി നിയമത്തിലെ വ്യവസ്ഥകളും അതിന് കീഴില്‍ പുറപ്പെടുവിച്ചിട്ടുള്ള നിയമങ്ങളും/നിയന്ത്രണങ്ങളും പാലിക്കേണ്ടതാണ്.

5) ഐഎംപിഎസ്, നെഫ്റ്റ് ഇടപാടിന് ബാങ്ക് പണം അടയ്ക്കുന്ന ആളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തണം.

6) പണം അയക്കാനായി ഫണ്ട് കൈമാറ്റം തിരിച്ചറിയുന്നതിനുള്ള ഒരു ഐഡന്‍റിഫയര്‍, ഇടപാടിന്‍റെ സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം.

2011 ഒക്ടോബര്‍ 5-ലെ ആര്‍ബിഐ വിജ്ഞാപനമനുസരിച്ച്‌, ഒരു ബാങ്ക് ശാഖയില്‍ ഉപഭോക്താവിന് 2000 രൂപ വരെ പണം അയക്കാം. നെഫ്റ്റ് വഴി ഒരു ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് 50,000 അയക്കാം. കൂടാതെ, ബിസിനസ് കറസ്പോണ്ടന്‍റുകള്‍, എടിഎം മുതലായവ മുഖേന ഒരു ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാം, ഇത് വഴി പരമാവധി 25,000 രൂപ വരെ അയയ്ക്കാം

ടോള്‍ പിരിവിനെതിരെ പന്തീരങ്കാവില്‍ പ്രതിഷേധം; കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘർഷം

കോഴിക്കോട്: ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചില്‍ പന്തീരാങ്കാവില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിന് എതിരെ പ്രതിഷേധം. ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം

തൈപ്പൊങ്കല്‍: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് അവധി

തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക

ഡ്രാഗണ്‍ ഭൂമിയിലേക്ക്, അണ്‍ഡോക്കിങ് വിജയകരം; മടക്കയാത്ര നിയന്ത്രിക്കുന്നത് ഇന്ത്യന്‍ വംശജന്‍

വാഷിങ്ടണ്‍: ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാലംഗ ക്രൂ-11 സംഘം ഭൂമിയിലേക്ക് തിരിച്ചു. അണ്‍ഡോക്കിങ് പ്രക്രിയ വിജയകരമായി. ബഹിരാകാശ നിലയത്തില്‍ നിന്നും എന്‍ഡവര്‍ പേടകം വേര്‍പെട്ടു. ഓസ്‌ട്രേലിയയ്ക്ക് മുകളില്‍ വെച്ചായിരുന്നു അണ്‍ഡോക്കിങ്.

കരബാവോ കപ്പ്‌; ആദ്യ പാദ സെമി ഫൈനലിൽ ചെൽസിക്കെതിരെ ആഴ്സണലിന് വിജയം

കരബാവോ കപ്പ്‌ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ചെൽസിക്കെതിരെ ആഴ്സണലിന് വിജയം. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ആഴ്സണൽ വിജയം സ്വന്തമാക്കിയത്. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ബെൻ വൈറ്റ്, വിക്ടർ ഗ്യോകെറസ്, മാർട്ടിൻ സുബിമെൻഡി

റീ ടെന്‍ഡര്‍

വനിതാ ശിശു വികസന ഓഫീസിന് കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ഹോമിന് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 27 ന് ഉച്ചയ്ക്ക് ഒന്നിനകം

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന അമൃദില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ സര്‍വീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നോ ഗസറ്റഡ് റാങ്കില്‍ കുറയാത്ത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.