മുന്നാധാരങ്ങള്‍ഡിജിറ്റലാകുന്നു.

തിരുവനന്തപുരം :
വായ്പ എടുക്കുന്നവര്‍ക്കും വസ്തു കൈമാറ്റം ചെയ്യുന്നവര്‍ക്കും സ്ഥിരം തലവേദനയാകുന്ന മുന്നാധാരങ്ങള്‍ ഡിജിറ്റലാകുന്നു. ഇതിന്റെ നടപടികള്‍ ഇന്ന് പൂര്‍ത്തിയായി. ഇതോടെ ആദ്യം 1988 മുതലുള്ളതും തുടര്‍ന്ന് 1969 മുതലുള്ളവയും രജിസ്ട്രേഷന്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. പ്രളയം, കോവിഡ് തുടങ്ങി വിവിധ കാരണങ്ങളാല്‍ നീണ്ടുപോയി. വീണ്ടും കഴിഞ്ഞ വര്‍ഷം സമയബന്ധിതമായി ആരംഭിച്ച പ്രവര്‍ത്തനങ്ങളാണ് അന്തിമഘട്ടത്തില്‍ എത്തിയിരിക്കുന്നത്. ഇതോടെ വസ്തു രജിസ്ട്രേഷൻ ഉള്‍പ്പെടെ മുന്നാധാരം തേടി ഇനി മുതല്‍ രജിസ്ട്രാര്‍ ഓഫീസുകള്‍ കയറിങ്ങിറങ്ങേണ്ടതില്ല. സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ 1998 മുതല്‍ 2018 വരെയുള്ള കാലത്തെ ആധാരങ്ങള്‍ ഡിജിറ്റലാക്കി പ്രസിദ്ധീകരിക്കുന്ന പദ്ധതിയാണ് പൂര്‍ത്തിയായത്. സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലുമുള്ള 100 ശതമാനം ആധാരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാക്കുന്നതോടെ ഇത് സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രയോജനകരമാകും രണ്ടാം ഘട്ടമായി ഇവ പൂര്‍ണമായും ഡിജിറ്റലാക്കും. ഓണ്‍ലൈനില്‍ ഫീസ് അടച്ച ശേഷമാണ് ആധാരം പകര്‍പ്പുകള്‍ക്കുള്ള അപേക്ഷ നല്‍കേണ്ടത്. ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് ഡിജിറ്റല്‍ ഒപ്പ് രേഖപ്പെടുത്തിയ ആധാരത്തിന്റെ പകര്‍പ്പുകള്‍ തയ്യാറാക്കും. ഇത് അപേക്ഷകര്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് എടുത്ത് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. ഇതു സംബന്ധിച്ച്‌ നിരവധി അവ്യക്തതകള്‍ നിലനില്‍ക്കുന്നതായി ആധാരം എഴുത്തുകാര്‍ പറയുന്നു. ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ആധാരങ്ങളുടെ കാലാവധി സംബന്ധിച്ച വിശദാംശങ്ങള്‍ വരേണ്ടതുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

ടോള്‍ പിരിവിനെതിരെ പന്തീരങ്കാവില്‍ പ്രതിഷേധം; കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘർഷം

കോഴിക്കോട്: ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചില്‍ പന്തീരാങ്കാവില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിന് എതിരെ പ്രതിഷേധം. ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം

തൈപ്പൊങ്കല്‍: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് അവധി

തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക

ഡ്രാഗണ്‍ ഭൂമിയിലേക്ക്, അണ്‍ഡോക്കിങ് വിജയകരം; മടക്കയാത്ര നിയന്ത്രിക്കുന്നത് ഇന്ത്യന്‍ വംശജന്‍

വാഷിങ്ടണ്‍: ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാലംഗ ക്രൂ-11 സംഘം ഭൂമിയിലേക്ക് തിരിച്ചു. അണ്‍ഡോക്കിങ് പ്രക്രിയ വിജയകരമായി. ബഹിരാകാശ നിലയത്തില്‍ നിന്നും എന്‍ഡവര്‍ പേടകം വേര്‍പെട്ടു. ഓസ്‌ട്രേലിയയ്ക്ക് മുകളില്‍ വെച്ചായിരുന്നു അണ്‍ഡോക്കിങ്.

കരബാവോ കപ്പ്‌; ആദ്യ പാദ സെമി ഫൈനലിൽ ചെൽസിക്കെതിരെ ആഴ്സണലിന് വിജയം

കരബാവോ കപ്പ്‌ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ചെൽസിക്കെതിരെ ആഴ്സണലിന് വിജയം. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ആഴ്സണൽ വിജയം സ്വന്തമാക്കിയത്. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ബെൻ വൈറ്റ്, വിക്ടർ ഗ്യോകെറസ്, മാർട്ടിൻ സുബിമെൻഡി

റീ ടെന്‍ഡര്‍

വനിതാ ശിശു വികസന ഓഫീസിന് കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ഹോമിന് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 27 ന് ഉച്ചയ്ക്ക് ഒന്നിനകം

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന അമൃദില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ സര്‍വീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നോ ഗസറ്റഡ് റാങ്കില്‍ കുറയാത്ത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.