ഛോട്ടാ മുംബൈയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ നടൻ മണിയൻപിള്ള രാജു അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി അന്തരിച്ച നടി ശരണ്യയുടെ അമ്മ

ഒരു കാലത്ത് മകള്‍ സീരിയലിലെ തിരക്കേറിയ അഭിനേതാവായിരുന്നുവെന്ന് തുറന്നുപറഞ്ഞ് അന്തരിച്ച നടി ശരണ്യയുടെ അമ്മ. അഭിനയരംഗത്ത് സജീവമായിരുന്ന സമയത്താണ് ശരണ്യ ക്യാൻസ‌ർ ബാധിതയാകുന്നത്. അസുഖാവസ്ഥയിലിരുന്ന താരം 2021ലാണ് മരിച്ചത്. ഇപ്പോഴിതാ ശരണ്യയുടെ അമ്മ ഒരു യൂട്യൂബ് ചാനലിലൂടെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്.

‘ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സീരിയലിലൂടെയാണ് മകള്‍ അഭിനയരംഗത്ത് സജീവമാകുന്നത്. നല്ല രീതിയിലാണ് അദ്ദേഹം ഞങ്ങളോട് പെരുമാറിയത്. അടുത്തിടെയാണ് അദ്ദേഹത്തെക്കുറിച്ച്‌ ചില കാര്യങ്ങളൊക്കെ വാർത്തയില്‍ വന്നിരുന്നു. എനിക്ക് അതുമായി ബന്ധപ്പെട്ട് ഒരുപാട് ഫോണ്‍ കോളുകളും വന്നു. ശരണ്യ, ബാലചന്ദ്രമേനോന്റെ സീരിയലില്‍ ആണല്ലോ അഭിനയിച്ചത്. എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ എന്നൊക്കെ പലരും ചോദിച്ചു.

അതൊക്കെ കേട്ടപ്പോള്‍ വലിയ സങ്കടമായി.ഞങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പക്ഷെ അഭിനയത്തില്‍ നിന്ന് വലിയ നേട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല. ശരണ്യയ്ക്ക് അസുഖം വന്ന സമയത്തും ബാലചന്ദ്രമേനോൻ സാർ ഒരുപാട് സഹായം ചെയ്തിട്ടുണ്ട്. കലാഭവൻ മണിയുടെ സഹോദരിയായി ഒരു സിനിമയിലും അഭിനയിച്ചു.മറ്റൊരു സീരിയലില്‍ അഭിനയിക്കുന്ന സമയത്താണ് ഞങ്ങളെ മണിയൻപിളള രാജു സാർ വിളിക്കുന്നത്. സംസാരത്തിനിടയില്‍ അഡ്ജസ്റ്റ് ചെയ്യണമെന്ന് സാർ പറഞ്ഞതായി മകള്‍ പറഞ്ഞു. അപ്പോഴേ ഞാൻ വേണ്ടെന്ന് പറഞ്ഞു. കുറച്ച്‌ കഴിഞ്ഞ ശേഷം വീണ്ടും കോള്‍ വന്നു. അപ്പോള്‍ ഞാൻ അഡ്ജസ്റ്റ്‌മെന്റ് എന്താണെന്ന് അദ്ദേഹത്തോട് ചോദിച്ചു. അപ്പോള്‍ അഭിനയിക്കുന്ന ദിവസങ്ങള്‍ തമ്മില്‍ ക്ലാഷ് ആകരുതെന്നാണ് ഉദ്ദേശിച്ചതെന്ന് സാർ പറഞ്ഞു. അങ്ങനെയാണ് ഛോട്ടാമുംബയില്‍ അഭിനയിച്ചത്. പല ഷൂട്ടിംഗ് ലൊക്കേഷനുകളിലും പ്രതികരിച്ചതിന് ശരണ്യയ്ക്ക് അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്’- ശരണ്യയുടെ അമ്മ പറഞ്ഞു.നടി സീമ ജി നായരെക്കുറിച്ചും ശരണ്യയുടെ അമ്മ പറഞ്ഞു. ‘സീമ ജി നായരുടെ സഹായം ഒരിക്കലും മറക്കാൻ സാധിക്കില്ല. നല്ലൊരു മനസിന്റെ ഉടമയാണ് സീമ. ശരണ്യയുടെ ശസ്ത്രക്രിയകള്‍ നടത്താനുളള പണം തന്ന് സഹായിച്ചത് സീമയാണ്. ശരണ്യയുടെ വിവാഹമോചനം കഴിഞ്ഞ സമയമായിരുന്നു അത്.അവളുടെ മരണശേഷം എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതും സീമയാണ് ‘- അമ്മ വ്യക്തമാക്കി.

ഇ-ലേലം

വനം വകുപ്പിന്റെ കുപ്പാടി തടി ഡിപ്പോയില്‍ തേക്ക്, വീട്ടി, മറ്റിനം തടികള്‍, ബില്ലറ്റ്, വിറക് തുടങ്ങിയവ ഇ -ലേലം ചെയുന്നു. ജനുവരി 12 ന് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍

ലേലം

അമ്പലവയല്‍ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിലെ വിവിധ റോഡരികിലെ ഫലവൃക്ഷങ്ങളിലുള്ള ഫലമൂലാദികള്‍ ജനുവരി 15 ന് രാവിലെ 11 ന് അമ്പലവയല്‍ സെക്ഷന്‍ ഓഫീസ് പരിസരത്ത് ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍-

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മെക്കാനിക് ഡീസല്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എന്‍ജിനീയറിങ് കോളേജ്/ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.വോക് അല്ലെങ്കില്‍ ബിരുദവും (ഓട്ടോമൊബൈലില്‍

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ

ആശാ വര്‍ക്കര്‍ നിയമനം

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, നാല് വാര്‍ഡുകളിലേക്ക് ആശാവര്‍ക്കറെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 24 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതത് വാര്‍ഡില്‍ സ്ഥിര താമസക്കാരായിരിക്കണം. താത്പര്യമുള്ളവര്‍

സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി മോഡല്‍ കോളജില്‍ ജനുവരി 12 ന് ആരംഭിക്കുന്ന ജി.എസ്.ടി കംപ്ലൈന്‍സ് ആന്‍ഡ് ഇ-ഫയലിങ്, മൊബൈല്‍ സര്‍വീസ് ടെക്നിഷ്യന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി ഒന്‍പതിനകം കോളജ് ഓഫീസില്‍ നേരിട്ട് നല്‍കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.