തിരുവനന്തപുരം:
സംസ്ഥാനത്ത് ഈ വർഷം ഹെപ്പറ്റൈറ്റിസ് എ കാരണമുള്ള മഞ്ഞപ്പിത്തം വൻതോതില്‍ കൂടിവരുന്നു. മലിനമായ കുടിവെള്ളത്തിലൂടെയും ശുചിത്വക്കുറവിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ വ്യാപിക്കുന്നത് കേരളത്തിന് നാണക്കേടുമായി. 6145 പേർക്കാണ് ഇത്തവണ സംസ്ഥാനത്ത് രോഗം ബാധിച്ചത്. 61 പേർ മഞ്ഞപ്പിത്തം വന്ന് മരിച്ചു. മഞ്ഞപ്പിത്തം സംശയിക്കുന്ന 17,067 കേസുകള്‍ വേറെയുമുണ്ട്. 17 മരണങ്ങളും. താരതമ്യേന വലിയ സങ്കീർണത വരുത്താത്ത രോഗം ഇത്തവണ പലരിലും തീവ്രമാവുകയും ചെയ്തു. പ്രമേഹം, അമിത രക്തസമ്മർദം, ഫാറ്റിലിവർപോലുള്ള ജീവിതശൈലീ രോഗങ്ങള്‍ സമൂഹത്തില്‍ വ്യാപകമാണെന്നതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. ആയിരക്കണക്കിന് പേരെ ഇക്കൊല്ലം ഹെപ്പറ്റൈറ്റിസ് എ ബാധിച്ചതായാണ് സർക്കാർ കണക്ക്.
*പ്രതിരോധിക്കാൻ*
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം.
ഗൃഹസന്ദർശനത്തിലൂടെ നേരിട്ട് ബോധത്ക്കരണം
ഭക്ഷ്യ ജലജന്യ രോഗങ്ങള്‍ തടയാൻ ആരോഗ്യ-ഭക്ഷ്യ വകുപ്പുകളുടെ സംയുക്ത നടപടി.
ഓരോ ആരോഗ്യ സ്ഥാപനങ്ങളും രോഗവ്യാപനം തടയുന്നതിന് ആവശ്യമായ കർമ്മപദ്ധതി.
കിണറുകള്‍, മറ്റ് കുടിവെള്ള സ്രോതസ്സുകള്‍ എന്നിവ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക.
തുടർച്ചയായി രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന ജല സ്രോതസ്സുകള്‍ ഇല്ലാതാക്കും