എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നാളെയും മറ്റന്നാളും (നവംബര്‍ 13,14) തിയതികളില്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍അറിയിച്ചു.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.