ശ്രേയസ് അമ്പുകുത്തി യൂണിറ്റിലെ തേജസ് സ്വാശ്രയ സംഘത്തിന്റെ വാർഷികം അമ്പലവയൽ പൊട്ടൻകൊല്ലിയിലെ ഗാന്ധി സദനത്തിലെ അന്തേവാസികൾക്ക് സ്നേഹവിരുന്നൊരുക്കി ആഘോഷിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് രാജിമോൾ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ആര്യ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിറ്റ് സിഡിഒ ജാൻസി ബെന്നി, സനിത, റിൻസി എന്നിവർ സംസാരിച്ചു.ഷിജി, മുനീറ, ഗ്രീഷ്മ, മഞ്ജു, സരോജിനി, ആശ,അശ്വതി,സംഗീത തുടങ്ങിയവർ നേതൃത്വം നൽകി.

ഉന്നത വിജയം നേടിയവരെ ആദരിച്ചു
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം







