സുൽത്താൻ ബത്തേരി: ഓൺലൈൻ ബിസിനസ് മണി സസ്കീമി ലൂടെ പണം ഇരട്ടിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധി ആളുകളിൽ നിന്നായി നിക്ഷേപം സ്വീകരിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം, എടക്കര, മരക്കാരകത്ത് വീട്, ടി.എം. ആസിഫ്(46)നെയാണ് വിദേശത്ത് നിന്ന് തിരിച്ചു വരവേ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഞായാറാഴ്‌ച രാത്രി ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. നൂൽപ്പുഴ സ്വദേശിയുടെ പരാതിയിൽ 2022-ൽ രജിസ്റ്റർ ചെയ്‌ത കേ സിലാണ് നടപടി. കേസിലുൾപ്പെട്ട് വിദേശത്തേക്ക് മുങ്ങിയ ഇ യാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടു വിച്ചിരുന്നു. ഇയാൾക്ക് മീനങ്ങാടി, ബത്തേരി, മുക്കം, കൂത്തു പറമ്പ് പോലീസ് സ്റ്റേഷനിൽ സമാന കേസുണ്ട്.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്