ഭവന വായ്പയ്ക്കുള്ള അപേക്ഷ തള്ളിയോ..?

ഭവന വായ്പയ്ക്ക് അപേക്ഷിച്ചിട്ടുണ്ടോ..? ബാങ്കുകള്‍ വായ്പ അനുവദിച്ചില്ലെങ്ങ്ളില്‍ എന്താണ് ചെയ്യുക. എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് ബാങ്കുകള്‍ അപേക്ഷ നിരസിക്കുന്നതെന്ന് അറിയാമോ..?
ഈ പ്രഹസനങ്ങള്‍ പരിഹരിച്ചു കഴിഞ്ഞാല്‍ വായ്പ ലഭിക്കും. അതിനാല്‍ ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്തുക
ഭവന വായ്പ നിരസിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് മോശം ക്രെഡിറ്റ് സ്കോറാണ്. വായ്പാ അപേക്ഷ വിലയിരുത്തുമ്പോള്‍ ബാങ്കുകള്‍ ക്രെഡിറ്റ് സ്കോറിന് ഊന്നല്‍ നല്‍കുന്നു. 700-ന് താഴെയുള്ള ക്രെഡിറ്റ് സ്കോര്‍ ആണെങ്കില്‍ വായ്പ നിരസിക്കപ്പെടാം.. കുറഞ്ഞ ക്രെഡിറ്റ് സ്കോര്‍ കാരണം അപേക്ഷ നിരസിക്കപ്പെട്ടാല്‍, അത് മെച്ചപ്പെടുത്തുന്നതിന് വേണ്ടി ശ്രമിക്കണം.

ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചില വഴികളിതാ..

1) ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക കുറയ്ക്കുക, വ്യക്തിഗത വായ്പകള്‍ അടച്ചുതീര്‍ക്കുക.

2) സ്കോര്‍ മെച്ചപ്പെടുന്നതുവരെ, പുതിയ ലോണുകളോ ക്രെഡിറ്റ് കാര്‍ഡുകളോ എടുക്കുന്നത് ഒഴിവാക്കുക.

3) ബില്ലുകള്‍ (ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, ഇഎംഐകള്‍) എല്ലാ മാസവും കൃത്യസമയത്ത് അടയ്ക്കുന്നുവെന്ന് ഉറപ്പാക്കുക.

2) വായ്പകള്‍ക്കായി ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍
ബാങ്കുകള്‍ ഭവനവായ്പ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാം. ബാങ്കുകളെ അപേക്ഷിച്ച്‌ എന്‍ബിഎഫ്സികള്‍ വായ്പകള്‍ അനുവദിക്കുന്നതിന് കടുംപിടിത്തം കാണിക്കാറില്ല. കുറഞ്ഞ ക്രെഡിറ്റ് സ്കോറോ, കൃത്യമായ വരുമാനം ഇല്ലാത്തതോ ആയ അപേക്ഷകര്‍ക്കും എന്‍ബിഎഫ്സികള്‍ വായ്പകള്‍ നല്‍കുന്നതായി കണ്ടുവരുന്നു. എന്നിരുന്നാലും പലപ്പോഴും അല്പം ഉയര്‍ന്ന പലിശ നിരക്ക് ഇവര്‍ ഈടാക്കുന്നു.

3) ഈടിന്റെ ബലം

വ്യക്തിപരമായ സാമ്പത്തിക സ്ഥിതിയാണ് ഭവന വായ്പ നിരസിക്കലിന് കാരണമാകുന്നതെങ്കില്‍, ഒരു സഹ അപേക്ഷേകനെ തേടാം. അല്ലെങ്കില്‍ ഗ്യാരന്‍റി നില്‍ക്കാന്‍ ഒരാളെ കണ്ടെത്താം. സഹ അപേക്ഷകന്‍, വായ്പ തിരിച്ചടവിന്‍റെ ഉത്തരവാദിത്തം പങ്കിടുന്ന വ്യക്തിയായിരിക്കും. സാമാന്യം നല്ല ധനസ്ഥിതിയും, മികച്ച ക്രെഡിറ്റ് സ്കോറും ഉള്ളതുമായ ഒരു ഗ്യാരന്‍റര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, ബാങ്ക് വായ്പ അപേക്ഷ അനുകൂലമായി പരിഗണിച്ചേക്കാം. ലോണില്‍ വീഴ്ച വരുത്തിയാല്‍ ഗ്യാരന്‍റര്‍ നിയമപരമായി ഉത്തരവാദിയാണെന്ന കാര്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്

4) സര്‍ക്കാര്‍ സ്കീമുകള്‍

സര്‍ക്കാരുകളുടെ ഭവന പദ്ധതികള്‍ ഉപയോഗപ്പെടുത്താം. ഉദാഹരണത്തിന് പ്രധാനമന്ത്രി ആവാസ് യോജന, ലൈഫ് സ്കീമുകള്‍

5) ഡൗണ്‍ പേയ്മെന്‍റ് വര്‍ദ്ധിപ്പിക്കുക
ബാങ്കുകളോ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനളോ ലോണ്‍ നല്‍കാന്‍ തയ്യാറല്ലെങ്കില്‍, ഡൗണ്‍ പേയ്മെന്‍റ് വര്‍ദ്ധിപ്പിക്കുന്നത് പരിഗണിക്കാം. കൂടുതല്‍ തുക വായ്പ എടുക്കുന്നയാള്‍ കണ്ടെത്തിയാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത ഉണ്ടായിരിക്കും.

ജീവിതോത്സവം സംസ്ഥാന കാർണിവല്ലിൽ എം സിദ്ധാർത്ഥ് വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും

കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 21 ദിവസങ്ങളിലായി നടത്തിവന്ന ജീവിതോത്സവം ചലഞ്ചിന്റെ ജില്ലാതല വിജയിയായി മാനന്തവാടി ഹയർസെക്കൻഡറി സ്കൂളിലെ എം സിദ്ധാർത്ഥിനെ തെരഞ്ഞെടുത്തു.വയനാട് ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റുകളിൽ 21 ദിവസങ്ങളിൽ തുടർച്ചയായി

ആഗോള കൈ കഴുകൽ ദിനമാചരിച്ചു.

മേപ്പാടി: ആഗോള കൈ കഴുകൽ ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയും, രോഗി സുരക്ഷയും പൊതുജനാരോഗ്യവും ലക്ഷ്യമിട്ട് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മെഡിക്കൽ കോളേജിലെ ഇൻഫെക്ഷൻ പ്രിവൻഷൻ

ലാബ് ടെക്‌നീഷ്യൻ നിയമനം

കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലിക ലാബ് ടെക്‌നീഷ്യൻ നിയമനം നടത്തുന്നു. ബി.എസ്.സി- എം.എൽ.ടി/ ഡിപ്ലോമ എം.എൽ.ടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ എന്നിവ

ദുരന്തനിവാരണ സേനക്കുള്ള ഐഡി കാർഡ് വിതരണം നടത്തി

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദുരന്ത നിവാരണ സേന വിഭാഗത്തിലെ എക്സിക്യൂട്ടീവ് മെമ്പർമാർക്കുള്ള ഐഡന്റിറ്റി കാർഡ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ വി ഭരണസമിതി അംഗങ്ങളുടെ അധ്യക്ഷതയിൽ വിതരണം നടത്തി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്

സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി; കുടൽക്കടവ് – പാൽവെളിച്ചം ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതിയായ കുടൽക്കടവ് – പാൽവെളിച്ചം ഭാഗത്ത് സ്ഥാപിച്ച ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിങ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ചിരകാല

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജനറേറ്ററും ട്രാൻസ്ഫോർമറും പി.ടി ഉഷ എം.പി ഉദ്ഘാടനം ചെയ്തു.

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ദൈനംദിന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ജനറേറ്ററും ട്രാൻസ്ഫോർമറും സ്പോർട്സ് ഇൻജുറി ക്ലിനിക്കും രാജ്യസഭാ എപിയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റുമായ പത്മശ്രീ ഡോ. പിടി ഉഷ ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.