സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് കുറഞ്ഞത് 40 രൂപയാണ്.ഇതോടെ ഒരു ഗ്രാം സ്വര്‍ണ വില 7045 രൂപയായി കുറഞ്ഞു. 320 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,360 രൂപയാണ്.
അന്താരാഷ്ട്ര വിപണിയായ എം സി എക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 77463 രൂപയാണ്. ഡോളര്‍ കരുത്ത് ആര്‍ജിക്കുന്നതാണ് സ്വര്‍ണ വിലയിലെ ഇടിവിന്റെ പ്രധാന കാരണം.