കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ (കില) നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പരിശീലകര്‍ക്കുള്ള പരിശീലനം (ടി.ഒ.ടി) തുടങ്ങി. ജനപ്രതിനിധികള്‍ക്ക് ഭരണ കാര്യത്തിലും ആസൂത്രണ നിര്‍വ്വഹണ കാര്യങ്ങളിലും ബോധവത്ക്കരണം നടത്താനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് കിലയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നത്. ജില്ലാപഞ്ചായത്ത്, മീനങ്ങാടി ഗ്രാമപഞ്ചായത്ത്, പനമരം ഗ്രാമപഞ്ചായത്ത്, പൂതാടി ഗ്രാമപഞ്ചായത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എന്നീ കേന്ദ്രങ്ങളിലായി നാലു ദിവസങ്ങളിലായാണ് പരിശീലനം നടക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജനപ്രതിനിധികള്‍ അധികാരമേറ്റെടുത്ത ഉടന്‍ കിലയുടെ പരിശീലനം ജനപ്രതിനിധികള്‍ക്കായി തുടങ്ങും. വിവിധ കേന്ദ്രങ്ങളില്‍ ഓണ്‍ലൈനായാണ് പരിശീലനം നല്‍കുന്നത്. കിലയുടെ ജില്ലാ ഫെസിലിറ്റേറ്റര്‍ കെ. ബാലഗോപാലന്റെ നേതൃത്വത്തില്‍ ജില്ലാ ആസൂത്രണ ഭവന്റെ സഹായത്തോടെ നടത്തപ്പെടുന്ന ആദ്യ ഘട്ട പരിശീലനം നാളെ സമാപിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ ഡിസംബര്‍ 28 ന് ജനപ്രതിനിധികള്‍ക്കുള്ള പ്രാഥമിക പരിശീലനം ആരംഭിക്കും.

പെൻഷൻ ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31നകം സമർപ്പിക്കണം
കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡിൽ നിന്ന് നിലവിൽ പെൻഷൻ കൈപ്പറ്റുന്ന ജില്ലയിലെ എല്ലാ പെൻഷൻക്കാരും ഈ വര്‍ഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31നകം ജില്ലാ ഓഫീസിൽ ഹാജരാകക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. Facebook







