അമ്പലവയൽ :
ശ്രേയസ് ചീരാൽ യൂണിറ്റിലെ ജ്യോതിസ് സ്വാശ്രയ സംഘത്തിന്റെ ആറാം വാർഷികവും, കുടുംബ സംഗമവും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സീനു ഭായി അധ്യക്ഷത
വഹിച്ചു. ക്ഷീര കർഷക,സംരംഭക, 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിവരെ ആദരിച്ചു.വിവിധ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.ഇ. ജെ. വർഗീസ്, ഉമ്മർ,വി.ടി. വർഗീസ്,സ്കറിയ പി.പി, റഷീദ, ലീന അംബിക എന്നിവർ സംസാരിച്ചു. സ്നേഹ വിരുന്നോടെ സമാപിച്ചു.

ദേശീയപാത തകരാന്‍ കാരണം നിര്‍മ്മാണത്തിലെ ഗുരുതരവീഴ്ച;സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല: സണ്ണി ജോസഫ് എം എല്‍ എ
നടവയല്‍ (വയനാട്): ദേശീയപാത തകരാന്‍ കാരണം നിര്‍മ്മാണത്തിലെ ഗുരുതരവീഴ്ചയാണെന്നും സംസ്ഥാനസര്‍ക്കാരിന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ. വയനാട് നടവയലില്‍ മാധ്യമപ്രവര്‍ത്തകരുടെ







