പിഴ അടക്കാനുള്ള മെസേജ് ഒരിക്കലും വാട്സാപ്പില്‍ വരില്ല; ഇത് പുതിയ തട്ടിപ്പാണ്

തിരുവനന്തപുരം:
ഫെയ്സ്ബുക്കിലെത്തി കടം ചോദിക്കുന്നതും, ഫോണ്‍ വിളിച്ച്‌ വെർച്വല്‍ അറസ്റ്റ് ചെയ്യുന്നതുമായി തരികിട പരിപാടികള്‍ക്ക് ശേഷം തട്ടിപ്പുകാർ അവതരിപ്പിക്കുന്ന പുതിയ നാടകമാണ് ട്രാഫിക് നിയമലംഘനത്തിനുള്ള വാട്സാപ്പ് ചെല്ലാൻ. കാറില്‍ ലിഫ്റ്റ് കൊടുത്ത ഓരാള്‍ സീറ്റ് ബെല്‍റ്റ് ഇടാതെ ഇരിക്കുകയോ, ബൈക്കിന്റെ പിന്നിലിരിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരിക്കുകയോ ചെയ്യുന്നതിലൂടെ നമ്മള്‍ പോലും ശ്രദ്ധിക്കാത്ത ട്രാഫിക് നിയമലംഘനങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍, ഇതിനുള്ള ചെല്ലാൻ വാട്സാപ്പില്‍ എത്തിയാല്‍ ഉറപ്പിക്കാം, ഇത് തട്ടിപ്പാണ്. പറയുന്നത് ഞാനല്ല മോട്ടോർ വാഹനവകുപ്പ് തന്നെയാണ്. ട്രാഫിക് ഫൈൻ അടയ്ക്കാനെന്ന പേരില്‍ വാട്ട്സാപ്പില്‍ വരുന്ന സന്ദേശത്തിന് പിന്നാലെ പോയാല്‍ പണി കിട്ടുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. ഇത്തരത്തില്‍ മോട്ടോർ വാഹന വകുപ്പ് വാട്ട്സാപ്പിലൂടെ ഫൈൻ അടയ്ക്കാൻ സന്ദേശം അയക്കില്ലെന്നും ലിങ്കില്‍ കയറി കൈയില്‍ നിന്ന് കാശ് കളയുന്ന തട്ടിപ്പിന് ഇരയാകരുതെന്നുമാണ് മോട്ടോർ വാഹന വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോയെന്ന് ആദ്യ ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കില്‍ ഇത്തരം ഒരു സന്ദേശമോ പേയ്മെന്റ് ലിങ്കോ നിങ്ങളുടെ മൊബൈലില്‍ വരില്ല. ഇത്തരം മെസേജുകള്‍ക്ക് ഒരു നിമിഷം ആളുകളെ പരിഭ്രാന്തരാക്കാൻ സാധിച്ചേക്കും. ഈ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കാൻ സാധിക്കുന്ന തരത്തില്‍ മനശാസ്ത്രപരമായി സെറ്റ് ചെയ്താണ് ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും ഒരുക്കുന്നതെന്നതാണ് വാസ്തവം. ഇത്തരം മെസേജുകള്‍ വന്നാല്‍ കുറഞ്ഞത് രണ്ട് വട്ടമെങ്കിലും ചിന്തിച്ചുവേണം ഇത്തരം മെസേജുകളോട് പ്രതികരിക്കാനെന്നാണ് മുന്നറിയിപ്പ്. മോട്ടോർ വാഹനവകുപ്പിന്റെ പോർട്ടല്‍ echallan.parivahan.gov.in ആണ്. പരിവാഹൻ പോർട്ടലില്‍ നിന്നും നിങ്ങളുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് വാഹന നമ്പർ സഹിതം നിയമലംഘന അറിയിപ്പുകള്‍ മെസേജായി മാത്രമേ വരികയുള്ളൂ. നിയമലംഘനത്തിന് പിഴയടയ്ക്കാനുള്ള ഒരു പേയ്മെന്റ് ലിങ്ക് ഉള്‍പ്പെടെ വാട്സാപ്പ് മെസേജ് അയക്കാനുള്ള സംവിധാനത്തിലേക്ക് മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആന്റ് ഹൈവേയ്സ് ഹൈടെക് ആയിട്ടില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് തന്നെ പറയുന്നത്. വൈദ്യുത ബില്‍ അടച്ചിട്ടില്ലെന്നും കണക്ഷൻ വിച്ഛേദിക്കാതിരിക്കാൻ ഉടൻ പണമടക്കണമെന്ന് അഡ്രസില്ലാത്ത നമ്പറുകളില്‍ നിന്ന് വന്ന മെസേജുകളും വെർച്വല്‍ അറസ്റ്റ് ചെയ്തിരിക്കുന്നുവെന്ന് പറഞ്ഞുവന്ന കോളുകളും എങ്ങനെയാണ് തള്ളികളഞ്ഞത്, അതേ ലാഘവത്തോടെ ഈ മെസേജും തള്ളികളയണം. ഇത്തരം സന്ദേശങ്ങള്‍ ഓപ്പണ്‍ ചെയ്ത് പുലിവാല് പിടിക്കാതെ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് എടുത്ത് എംവിഡി ഓഫീസുമായി ബന്ധപ്പെട്ട് സാധുത ഉറപ്പാക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.