കുറുവ സംഘം ടീമുകളായി ; ഇനി എവിടെയും വരാം

കുറുവ സംഘം പല സംഘങ്ങളായി തിരിഞ്ഞിട്ടുണ്ടെന്ന് സൂചന. കേരളത്തിൽ വ്യാപക മോഷണ ശ്രമങ്ങള്‍ നടത്തിയതിന് പിന്നില്‍ കുറുവ സംഘമെന്നാണ് സൂചന. ഒരു മാസത്തിനിടയില്‍ അൻപതിലേറെ കവർച്ചാ ശ്രമങ്ങളാണ് നടന്നത്. വീടുകളിലാണ് കുറുവ സംഘം എത്തിയതായി സംശയിക്കുന്നത്. കുറുവ സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തി എന്നതിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമൊക്കെ പോലീസ് ജാഗ്രത പുലർത്തുന്നുണ്ട്. സമീപകാലത്തായി കേരളത്തില്‍ കേട്ടുവരുന്ന മോഷണ പരമ്പരകള്‍ക്ക് പിന്നില്‍ കുറുവ സംഘമാണെന്നാണ് പോലീസിന്റെ നിഗമനം. അതിനിടെ മണ്ണഞ്ചേരിയില്‍ മേഷണ ശ്രമത്തിനിടെ പിടിയിലായ പ്രതികള്‍ കുറുവ സംഘാംഗങ്ങള്‍ തന്നെയെന്ന് പോലീസിന്‍റെ നിർണായക കണ്ടെത്തല്‍. പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ കുറുവ സംഘാംഗം സന്തോഷ് സെല്‍വമാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തിലുള്ളവരാണ് കുറുവ സംഘങ്ങൾ. തിരുട്ട് ഗ്രാമങ്ങളിലെ മോഷണ സംഘങ്ങളില്‍വെച്ച്‌ ഏറ്റവും അക്രമകാരികളായ സംഘമാണ് കുറുവ സംഘം അഥവാ നരിക്കുറുവാ. തമിഴ്‌നാട് ഇന്റലിജൻസാണ് ഇക്കൂട്ടർക്ക് കുറുവ സംഘം എന്ന് പേര് നല്‍കിയത്. ആദ്യ കാലങ്ങളില്‍ വിരലിലെണ്ണാവുന്ന തിരുട്ട് ഗ്രാമങ്ങളിലെ ആളുകളാണ് സംഘത്തിലുണ്ടായിരുന്നതെങ്കില്‍ തമിഴ്‌നാടിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള നൂറോളം പേരുടെ കൂട്ടമാണ് ഇന്നത്തെ കുറുവ സംഘം. 18 മുതല്‍ 60 വയസുവരെ പ്രായമുള്ള ആളുകള്‍ സംഘത്തിലുണ്ട്. പാരമ്പര്യമായി കൈമാറി വരുന്ന മോഷണ തന്ത്രങ്ങള്‍ക്കും മെയ്‌കരുത്തിനും പുറമെ ആധുനിക സാങ്കേതിക വിദ്യകളും ഇവർ മോഷണത്തിനായി ഉപയോഗിക്കുന്നു. പൊതുവെ വിദ്യാഭ്യാസം കുറവാണെങ്കിലും സാങ്കേതിക വിദ്യകള്‍ കൈകാര്യം ചെയ്യുന്നതില്‍ അഗ്രഗണ്യരാണിവർ. കേരളമാണ് കുറുവസംഘങ്ങളുടെ പ്രധാന മോഷണ കേന്ദ്രം. കേരളത്തിൽ സ്വർണ്ണം ഉപഭോഗം കൂടുതൽ ഉള്ളതുകൊണ്ടാണ് ഇവർ വ്യാപകമായി മോഷണത്തിന് തെരഞ്ഞെടുക്കുന്നതെന്നാണ് പോലീസ് പറയുന്നത്. മഴക്കാലവും തണുപ്പ് കാലവുമാണ് ഇവരുടെ പ്രിയപ്പെട്ട മോഷണ കാലഘട്ടം. തിരുട്ട് ഗ്രാമങ്ങളില്‍ നിന്ന് ഇവർ സംഘങ്ങളായി കേരളത്തിലെത്തും. തിരക്കുള്ള സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും വാടകയ്ക്കോ അല്ലാതെയോ തമ്പടിക്കും. മൂന്ന് പേരടങ്ങുന്ന സംഘങ്ങളായാവും നരിക്കുറുവ മോഷണത്തിനെത്തുക. അർധ നഗ്നരായി ശരീരത്തില്‍ മുഴുവൻ എണ്ണയും കരിയും പൂശിയാണ് മോഷണം. പിടിക്കപ്പെട്ടാല്‍ അളുകളുടെ കൈയില്‍ നിന്നും വഴുതിപ്പോവുക എന്ന ഉദ്ദേശ്യത്തിലാണിത്. കണ്ണുകള്‍ മാത്രം കാണാവുന്ന തരത്തില്‍ തുണികൊണ്ട് മുഖം മറച്ചിരിക്കും. സ്ത്രീകളുള്‍പ്പടെയുള്ള ഇവരുടെ സംഘാംഗങ്ങള്‍ ആളൊഴിഞ്ഞ വീടുകളും പ്രായമായവർ താമസിക്കുന്ന വീടുകളും കണ്ടെത്താൻ പകല്‍ സമയങ്ങളില്‍ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങി നടക്കും. ഉരല്‍ നിർമാണം, ചൂല്‍ വില്പന, ഭിക്ഷാടനം, ആക്രിപെറുക്കല്‍, ധനസഹായ ശേഖരണം എന്നിങ്ങനെ പല പ്രവർത്തനങ്ങള്‍ നടത്തി പകല്‍ ഇവർ മോഷണത്തിനുള്ള വീടുകള്‍ കണ്ടെത്തി പരിസരങ്ങള്‍ വീക്ഷിക്കും. വീടുകള്‍ നോക്കിവച്ച ശേഷം ആറ് മാസം മുതല്‍ ഒരു വർഷം വരെ കാത്തിരുന്നാണ് മോഷണം. മോഷണത്തിന് എത്തുന്ന മൂന്ന് പേരില്‍ ഒരാള്‍ക്ക് മാത്രമായിരിക്കും സ്ഥലത്തെക്കുറിച്ച് പരിചയമുണ്ടാകുക. രാത്രിയില്‍ വീടിന്റെ പിന്നിലെ വാതില്‍ തകർത്ത് അകത്തു കയറി മോഷണം നടത്തുന്നതാണ് രീതി. പലപ്പോഴും വീടിന് പുറത്ത് കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്ന് വെള്ളം ഒഴുക്കി വിടുകയോ ചെയ്യാറുണ്ട്. ആ ശബ്ദം കേട്ട് വാതില്‍ തുറക്കുന്നയാളെ ആക്രമിച്ച്‌ വീടിനുള്ളില്‍ കയറി മോഷണം നടത്തുന്ന രീതിയും ഇവർക്കിടയിലുണ്ട്. വീട്ടില്‍ കൂടുതലാളുകള്‍ ഉണ്ടെങ്കിലാണ് ഈ തന്ത്രം പ്രയോഗിക്കുക. വീട്ടുകാരെ ഭീഷണിപ്പെടുത്തിയും കഴുത്തില്‍ കത്തിവച്ച്‌ ഭയപ്പെടുത്തിയും സ്വർണ്ണവും പണവും കൈക്കലാക്കും. സ്ത്രീകള്‍ അണിഞ്ഞിരിക്കുന്ന ആഭരണങ്ങള്‍ മുറിച്ചെടുക്കുന്ന പതിവുമുണ്ട് ഇവർക്ക്.

ദേശീയപാത തകരാന്‍ കാരണം നിര്‍മ്മാണത്തിലെ ഗുരുതരവീഴ്ച;സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല: സണ്ണി ജോസഫ് എം എല്‍ എ

നടവയല്‍ (വയനാട്): ദേശീയപാത തകരാന്‍ കാരണം നിര്‍മ്മാണത്തിലെ ഗുരുതരവീഴ്ചയാണെന്നും സംസ്ഥാനസര്‍ക്കാരിന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ. വയനാട് നടവയലില്‍ മാധ്യമപ്രവര്‍ത്തകരുടെ

ബസ് യാത്രക്കാരനില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ കടത്തികൊണ്ടുവന്ന എം.ഡി.എം.എ പിടികൂടി.

തിരുനെല്ലി: ബസ് യാത്രക്കാരനില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ കടത്തികൊണ്ടുവന്ന എം.ഡി.എം.എ പിടികൂടി. മലപ്പുറം, മൊന്നിയൂര്‍ വീട്ടില്‍ ചേറശേരി വീട്ടില്‍ എ.പി. ഷക്കീലു റുമൈസ്(29)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും ചേര്‍ന്ന് പിടികൂടിയത്. 06.12.2025 തീയതി രാവിലെ

ഉത്സവ സീസണ്‍: കോട്ടയം വഴി മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍

കോട്ടയം: ഉത്സവ സീസണ്‍ കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ച് റെയില്‍വെ. യാത്രക്കാരുടെ സൗകര്യാര്‍ഥം കോട്ടയംവഴി മൂന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകളാണ് അനുവദിച്ചത്. ട്രെയിന്‍ നമ്പര്‍ 06083 നാഗര്‍കോവില്‍ ജങ്ഷന്‍-മഡ്ഗാവ് സ്‌പെഷ്യല്‍ ഡിസംബര്‍ 23,

മന്ത്രി റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെന്ന് പരിചയപ്പെടുത്തി; പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

കണ്ണൂര്‍: ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് കണ്ണൂര്‍ നഗരത്തിലെ ബാര്‍ ഹോട്ടല്‍ മാനേജരില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോട്ടയം സ്വദേശിയും

സൗജന്യ ശസ്ത്രക്രിയ ഡി എം ആശ്വാസ് പദ്ധതിയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജനറൽ സർജറി വിഭാഗം

മേപ്പാടി :പുതുവത്സരത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജനറൽ സർജറി വിഭാഗം നിർധനരും ഡോക്ടർ നിർദ്ദേശിച്ചിട്ടും സാമ്പത്തി കമടക്കമുള്ള മറ്റു പല കാരണങ്ങൾ കൊണ്ട് ശസ്ത്രക്രിയകൾ നടക്കാതെ പോയ രോഗികൾക്കുമായി 2025 ഡിസംബർ 8

സ്നേഹസ്മിതം കുടുംബ സംഗമം നടത്തി

മുട്ടിൽ: കുടുംബം സ്വർഗ്ഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി മുട്ടിൽ എഡ്യു സെൻ്ററിൽ സ്നേഹസ്മിതം കുടുംബ സംഗമം നടത്തി. പ്രദേശത്തെ സീനിയർ അംഗങ്ങൾ ഒന്നിച്ച് സംഗമം

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.