സംസ്ഥാനത്ത്‌ ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

5496 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,401; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,61,874

കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാമ്പിളുകള്‍ പരിശോധിച്ചു

ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 38 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279, കണ്ണൂര്‍ 275, ഇടുക്കി 216, വയനാട് 180, പത്തനംതിട്ട 163, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 64,96,210 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മണ്ണന്തല സ്വദേശിനി ഷീല ജേക്കബ് (70), കൊല്ലം മങ്ങാട് സ്വദേശി ബ്രിട്ടോ ബോയ് (78), കുണ്ടറ സ്വദേശി ശിവദാസന്‍ (86), ഡീസന്റ് ജങ്ഷന്‍ സ്വദേശി ഇബ്രാഹിംകുട്ടി (77), കൊട്ടാരക്കര സ്വദേശി വിശ്വനാഥന്‍പിള്ള (80), കുണ്ടറ സ്വദേശി രവീന്ദ്രന്‍ (72), കോട്ടയം തലയോലപ്പറമ്പ് സ്വദേശി പരമേശ്വരന്‍ നായര്‍ (87), പരിയാരം സ്വദേശി പദ്മനാഭന്‍ പോറ്റി (77), വടയാര്‍ സ്വദേശിനി പ്രിയ (39), കോട്ടയം സ്വദേശി എം.സി. ഷിബു (43), കാഞ്ഞിരപ്പള്ളി സ്വദേശി കമലുദീന്‍ (56), കുറ്റിപാടി സ്വദേശി സോമരാജന്‍ (53), എറണാകുളം കാക്കനാട് സ്വദേശിനി റുക്കിയ അസീസ് (73), വൈപ്പിന്‍ സ്വദേശി ടി.എന്‍. ഭാസ്‌കരന്‍ (76), മട്ടാഞ്ചേരി സ്വദേശി പോള്‍ കാമിലസ് (73), തൃശൂര്‍ കൈപമംഗലം സ്വദേശി അസീസ് (47), പറളം സ്വദേശി എ.ടി. വര്‍ഗീസ് (80), വയനാട് കാക്കവയല്‍ സ്വദേശി മുഹമ്മദ് (75), കമ്പളക്കാട് സ്വദേശിനി മറിയം (72), മലപ്പുറം ചേരൂര്‍ സ്വദേശി അബ്ദു (45), ഉരങ്ങാടിരി സ്വദേശി ഹെയ്ദര്‍ (76), കുറ്റിപ്പുറം സ്വദേശി കുഞ്ഞലവി (86), ആനമങ്ങാട് സ്വദേശിനി തന്‍സീറ (23), കോട്ടക്കല്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (66), പത്തനങ്ങാടി സ്വദേശിനി പാത്തുമുന്നി (67), തിരൂരങ്ങാടി സ്വദേശി അബ്ദുള്ള (47), കോഴിക്കോട് ഏലത്തൂര്‍ സ്വദേശിനി രാധ (73), തിക്കൊടി സ്വദേശിനി സൗദത്ത് (46), ഫറോഖ് കോളേജ് സ്വദേശി സതീഷ് കുമാര്‍ (59) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2358 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 572 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 903, കോഴിക്കോട് 735, കോട്ടയം 559, തൃശൂര്‍ 512, എറണാകുളം 359, പാലക്കാട് 234, ആലപ്പുഴ 376, കൊല്ലം 314, തിരുവനന്തപുരം 174, കണ്ണൂര്‍ 223, ഇടുക്കി 177, വയനാട് 172, പത്തനംതിട്ട 115, കാസര്‍ഗോഡ് 138 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, തിരുവനന്തപുരം 8, തൃശൂര്‍, എറണാകുളം 7 വീതം, പാലക്കാട് 6, പത്തനംതിട്ട 5, മലപ്പുറം 4, കോഴിക്കോട് 3, ഇടുക്കി, വയനാട്, കാസര്‍ഗോഡ് 2 വീതം, കൊല്ലം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5496 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 451, കൊല്ലം 662, പത്തനംതിട്ട 130, ആലപ്പുഴ 548, കോട്ടയം 500, ഇടുക്കി 109, എറണാകുളം 440, തൃശൂര്‍ 377, പാലക്കാട് 444, മലപ്പുറം 796, കോഴിക്കോട് 554, വയനാട് 139, കണ്ണൂര്‍ 276, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 61,401 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,61,874 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,029 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,929 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,100 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1726 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ 6 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 1), കടങ്ങോട് (7, 18), തേക്കുമുക്ക് (സബ് വാര്‍ഡ് 18), പറളം (2), വല്ലച്ചിറ (9), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

38 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 444 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്, വാർഡൊന്നിന് 60,000 രൂപ; നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളടിച്ചു; 4,500 രൂപ ഓണം ബോണസ്, അഡ്വാന്‍സായി 20,000 രൂപയും അനുവദിക്കും

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000

‘വി ഡി സതീശന്റെ ഞെട്ടുന്ന വാര്‍ത്തയില്‍ സിപിഐഎമ്മിന് ഒരു ഭയവും ഇല്ല’; എം വി ഗോവിന്ദൻ

ഇടുക്കി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സിപിഐഎമ്മിന് നല്‍കിയ മുന്നറിയിപ്പിനെ കുറിച്ച് അറിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സൈബര്‍ അറ്റാക്കുകള്‍ ആര് നടത്തുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വി

ഉത്തരവിട്ട എനിക്ക് തന്നെ തന്നല്ലോ..’ പ്ലാസ്റ്റിക് ബൊക്കെ സ്വീകരിക്കാതെ മന്ത്രി MB രാജേഷ്

തനിക്ക് പ്ലാസ്റ്റിക് ബൊക്കെ നൽകിയതിൽ വേദിയിൽ തന്നെ വിമർശിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഹരിത പ്രോട്ടോകോൾ സർക്കുലർ പാലിക്കാത്തതിലാണ് വിമർശനം . പാലക്കാട് കുത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ഭരണസമിതി സംഘടിപ്പിച്ച പരിപാടിക്കിടയായിരുന്നു

‘ഓണം ഇതരമതസ്ഥരുടേത്’; സ്‌കൂളില്‍ ആഘോഷം വേണ്ടെന്ന ശബ്ദസന്ദേശത്തില്‍ കേസ്; അധ്യാപികയെ തള്ളി സ്‌കൂൾ

തൃശ്ശൂര്‍: സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച അധ്യാപികയ്‌ക്കെതിരെ കേസ്. തൃശ്ശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് നടപടി. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അംബേദ്കര്‍ ചേമ്പിലോട്, മൈലാടുംകുന്ന്, നാരോക്കടവ്, മല്ലിശ്ശേരി കുന്ന്, അത്തികൊല്ലി പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 27) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.