കേരള സംസ്ഥാന ചെറുകിട റൈസ് ഫ്ലോർ & ഓയിൽ മില്ലേഴ്സ് അസോസിയേഷൻ വൈത്തിരി താലൂക്ക് കുടുംബ സംഗമം നടത്തി. സംസ്ഥാന ജോ സെക്രട്ടറി സിഎം തോമസ് ഉദ്ഘാടനം ചെയ്തു ജില്ലാ വ്യവസായ വകുപിലെ ഏൽദോ വിൽസൻ ,മാനന്തവാടി താലൂക്ക് വി.ഒ കുഞ്ഞമ്മദ് എന്നിവർ വിവിധ സംരഭങ്ങളെ കുറിച്ച് ക്ലാസ് നൽകി,ജില്ലാ താലൂക്ക് നേതാക്കൾ സംസാരിച്ചു. എസ്‌എസ്‌എൽസി,പ്ലസ്ടു ഉന്നത വിജയം കൈവരിച്ചവരെയും മില്ല് നടത്തി 25 വർഷം പൂർത്തി ആക്കിയവരെയും സദസിൽ ആദരിച്ചു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







