ഇനി കഷ്ടപ്പെട്ട് വോയിസ് മെസേജ് കേള്‍ക്കേണ്ട ; പുതിയ ഫീച്ചറുമായി വാട്സാപ്പ്

ഉപഭോക്താക്കള്‍ വളരെ കാലമായി കാത്തിരുന്ന പുതിയ അപ്‌ഡേറ്റുമായി വാട്‌സാപ്പ്. പല സ്ഥലങ്ങളിലും നില്‍ക്കുപ്പോള്‍ വോയിസ് മെസേജ് എടുത്ത് കേള്‍ക്കുന്നത് വളരെ ബുദ്ധിമുട്ട് പിടിച്ച പണിയാണ്. ഇത് മനസിലാക്കിയാണ് പുതിയ അപ്‌ഡേറ്റ് മെറ്റ അവതരിപ്പിക്കുന്നത്. വാട്‌സാപ്പില്‍ വരുന്ന വോയിസ് മെസേജുകള്‍ വായിക്കാനാകുന്ന രൂപത്തിലാക്കി മാറ്റുന്നതാണ് പുതിയ ഫീച്ചർ. വാട്സാപ്പ് വോയിസ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് എന്നാണ് ഇതിന് അറിയപ്പെടുന്നത്. വാട്സാപ്പില്‍ ഉടൻ ഈ സംവിധാനം വരുമെന്നാണ് റിപ്പോർട്ട്. വാട്സാപ്പില്‍ വരുന്ന വോയ്സ് മെസേജ് ഈ സംവിധാനത്തിലൂടെ ഓട്ടോമാറ്റിക്കായി ടെക്സ്റ്റായി മാറുന്നു. ഇതോടെ മെസേജ് കേള്‍ക്കാതെ തന്നെ അതില്‍ എന്താണെന്ന് അറിയുകയും അതിന് മറുപടി നല്‍കുകയും ചെയ്യാം. വോയിസ് മെസേജിന് തൊട്ടുതാഴെ തന്നെയായിരിക്കും വോയിസ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് വായിക്കാനായി പ്രത്യക്ഷപ്പെടുക. ഈ ഫീച്ച‌ർ തികച്ചു സുരക്ഷിതമാണെന്നും വാട്സാപ്പ് അധികൃതർ അവകാശപ്പെടുന്നു. വോയിസ് മെസേജ് ട്രാൻസ്ക്രിപ്റ്റ് സംഭവിക്കുന്നത് ഡിവെെസിനുള്ളില്‍ വെച്ചാണെന്നും ഇതിന്റെ ഉള്ളടക്കം മറ്റാർക്കും മനസിലാക്കാൻ കഴിയില്ലെന്നും മെറ്റ വാദിക്കുന്നു. ആപ്പിലെ സെറ്റിംഗ്സില്‍ പ്രവേശിച്ച്‌ ആവശ്യാനുസരണം വോയിസ് മെസേജ് ട്രാൻസ്ക്രിപ്റ്റ് എനേബിള്‍ ചെയ്യാനും ഡിസേബിള്‍ ചെയ്യാനും സാധിക്കും. വരും ആഴ്ചകളില്‍ എല്ലാ വാട്സാപ്പ് ഉപഭോക്താക്കള്‍ക്കും ഈ ഫീച്ചർ ലഭ്യമാകും. പകുതി ടൈപ്പ് ചെയ്‌ത സന്ദേശങ്ങള്‍ സംരക്ഷിക്കുന്നതിനും പിന്നീട് അവ കണ്ടെത്തുന്നതിനുമുള്ള സൗകര്യം അടുത്തിടെ വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. ഒരു ചാറ്റില്‍ ഒരിക്കല്‍ ടൈപ്പ് ചെയ്‌ത് പകുതിയാക്കിയ സന്ദേശം പിന്നീട് ഒരവസരത്തില്‍ പൂർത്തിയാക്കാൻ പുതിയ അപ്‌ഡേറ്റ് വഴി ഉപയോക്താവിന് സാധിക്കും. അതും വളരെ എളുപ്പത്തില്‍ പൂർണമല്ലാത്ത സന്ദേശം ഡ്രാഫ്റ്റ് എന്ന ലേബലില്‍ ചാറ്റ് ലിസ്റ്റിന്റെ മുകള്‍ ഭാഗത്ത് ഇനി മുതല്‍ കാണാനാവും. അപൂർണമായ സന്ദേശമാണെന്ന് പെട്ടെന്ന് തിരിച്ചറിയാൻ ഇതിലൂടെ സാധിക്കും.

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.