തിരുവനന്തപുരം :വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവ നടത്താൻ ഇനി പോലീസിന്റെ അനുമതി വേണം. കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ചുമതല പോലീസിനു നൽകിയ സാഹചര്യത്തിലാണ് സ്റ്റേഷൻ ഓഫീസർമാർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. രണ്ടാഴ്ചയ്ക്കകം രോഗവ്യാപന തോത് നിയന്ത്രണവിധേയമാക്കണമെന്ന നിർദേശവും പോലീസിനു ലഭിച്ചിട്ടുണ്ട്.മരണം നടന്നാൽ വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് മുൻകൂർ അനുമതി വാങ്ങണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ചടങ്ങുകൾ നടത്തൂ എന്ന സമ്മതപത്രം വീട്ടുകാർ എഴുതി നൽകണം. വീട്ടുകാരെക്കൂടാതെ പുറമേനിന്നുള്ള ആളുകൾ പങ്കെടുക്കുന്ന ഏതു ചടങ്ങും പോലീസിനെ അറിയിക്കണം.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.
കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട







