ലൈഫ് മിഷന്‍;വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ അർഹരായ കുടുംബങ്ങൾക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തിയതി നീട്ടി. ഓഗസ്റ്റ് 27 വരെയാണ് തിയതി നീട്ടി നൽകിയത്. അർഹത ഉണ്ടായിട്ടും വിവിധ കാരണങ്ങളാൽ ആദ്യം തയാറാക്കിയ ലിസ്റ്റിൽ ഉൾപ്പെടാതെ പോയ കുടുംബങ്ങൾക്കാണ് ഇപ്പോൾ വീടിനായി അപേക്ഷിക്കാൻ അവസരം നൽകിയത്. നിലവിൽ ഓഗസ്റ്റ് 1 മുതൽ 14 വരെയായിരുന്നു അപേക്ഷിക്കുന്നതിനായി നൽകിയ സമയം.

കൊവിഡ്, പ്രളയസമാനമായ സാഹചര്യങ്ങളുടെയും കാരണങ്ങളാൽ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ആവശ്യമായ രേഖകൾ എല്ലാ ഗുണഭോക്താക്കൾക്കും ഈ ചുരുങ്ങിയ സമയം കൊണ്ട് തയാറാക്കി നൽകാൻ സാധിക്കുന്നില്ല എന്ന് ലൈഫ് മിഷനെ അറിയിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 27 വരെ സമയം നീട്ടി നൽകുന്നതിന് ഇപ്പോൾ തീരുമാനിച്ചത്.
www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകൾ സമർപ്പിക്കേണ്ടത്. അർഹരായ ഗുണഭോക്താക്കൾക്ക് വീട്ടിലിരുന്നു സ്വന്തമായോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തയാറാക്കിയിരിക്കുന്ന ഹെല്‍പ്പ് ഡെസ്ക് വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

തൃക്കൈപ്പറ്റ ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴി സമർപ്പിച്ചു

തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിലെ ക്ഷേത്ര പ്രദക്ഷിണ വഴി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ.കെ വാസു മാസ്റ്റർ സമർപ്പിച്ചു.ക്ഷേത്ര പുരോഗതിക്ക് വേണ്ടി ദേവസ്വം ബോർഡിന്റെ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാർ ദേവസ്വം ബോർഡ്

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാടിക്കുന്ന്, പുളിക്കംകവല, നെയ്കുപ്പ, നെയ്കുപ്പ ഫോറസ്റ്റ്, നെയ്കുപ്പ പാലം, നെയ്കുപ്പ എകെജി, കാറ്റാടി കവല, നടവയല്‍ ടൗണ്‍, നടവയല്‍ പള്ളി, ഓശാന ഭവന്‍, മണല്‍വയല്‍, ചീങ്ങോട്, ചീങ്ങോട് കെഡബ്ല്യൂഎ,

വാഹനലേലം

ജലസേചന വകുപ്പ് സുല്‍ത്താന്‍ ബത്തേരി മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ഉപയോഗിച്ചിരുന്ന കെഎല്‍ 12 എഫ് 1853 നമ്പറിലുള്ള 2011 മോഡല്‍ ടാറ്റ സ്പാസിയോ ഗോള്‍ഡ് വാഹനം ലേലം

അക്ഷയ കേന്ദ്രം റാങ്ക് ലിസ്റ്റ്

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മുട്ടില്‍ രണ്ട് മേഖലയിലെ അക്ഷയ കേന്ദ്രത്തിനായി തയ്യാറാക്കിയ പ്രൊവിഷണല്‍ റാങ്ക് പട്ടിക ജില്ലാ പഞ്ചായത്ത് ഓഫീസ്, മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ആക്ഷേപമുണ്ടെങ്കില്‍ 14 ദിവസത്തിനകം ജില്ലാ

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

അംശാദായ കുടിശ്ശികയാല്‍ അംഗത്വം നഷ്ടപ്പെട്ട കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികള്‍ക്ക് കുടിശ്ശിക തുക ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ ഒന്നിന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ

സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജിന് അപേക്ഷിക്കാം

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 2025-26 വര്‍ഷത്തെ സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു. http:/www.ssportal.kerala.gov.in മുഖേന ഒക്ടോബര്‍ 31 നകം അപേക്ഷകള്‍ നല്‍കണം. രജിസ്‌ട്രേഷന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.