വയനാട്ടിലെ പ്രമുഖ ഫര്‍ണ്ണിച്ചര്‍ ഷോറൂമുകള്‍ കഴിഞ്ഞ 16 ദിവസങ്ങളായി പൂര്‍ണ്ണമായി അടഞ്ഞു കിടക്കുകയാണെന്നും, വന്‍ വാടകയും മറ്റു ചിലവുകളും താങ്ങാനാവാതെ ഉടമകളും ജോലിയില്ലാതെ നൂറ് കണക്കിന് തൊഴിലാളി കുടുംബങ്ങളും നരകയാതനയിലാണെന്നും ഫര്‍ണിച്ചര്‍ മാനുഫാക്‌ച്ചേഴ്‌സ് ആന്റ് മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസ്താവിച്ചു. വികസന പാതയില്‍ മുന്നേറുന്ന ദ്വാരക, നാലാംമൈല്‍ പോലുള്ള ചെറുകിട പട്ടണങ്ങള്‍ ഫര്‍ണ്ണിച്ചര്‍ വ്യവസായം കൊണ്ടു മാത്രമാണു ഈ നില കൈവരിച്ചതെന്നും കൊവിഡ് വ്യാപന പ്രതിരോധ മാനദണ്ഡങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ പിന്തുടരാന്‍ സാധിക്കുന്ന ഈ മേഖലയ്ക്ക് ഇത്തരം ചെറു പട്ടണങ്ങളിലെങ്കിലും പ്രവര്‍ത്തനാനുമതി നല്‍കണമെന്നും ഫര്‍ണ്ണിച്ചര്‍ & മാനുഫാക്‌ചേര്‍സ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ പ്രസിഡന്റ് കെ.കെ.എസ് നായര്‍, ജനറല്‍ സെക്രട്ടറി ഹാരിസ് ഹൈടെക്ക് എന്നിവര്‍ പ്രസ്താവിച്ചു.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്