തിരുവനന്തപുരം:
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കും എന്ന അറിയിപ്പ് വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. ഇത് തട്ടിപ്പാണെന്നും അതില്‍ വീണു പോകരുതെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ അപേക്ഷകരുടെ പേരു വിവരങ്ങള്‍ അടക്കം ശേഖരിച്ചുകൊണ്ടാണ് സൈബര്‍ തട്ടിപ്പ് നടത്തുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാധാരണ ജനങ്ങളിലേക്ക് വാട്‌സാപ്പ് സന്ദേശം വഴിയാണ് ഈ ലിങ്ക് എത്തുന്നത്. പൊതുജനങ്ങള്‍ തട്ടിപ്പിന് ഇരയാകുന്നത് തടയാന്‍ അതിവേഗം നടപടികള്‍ കൈക്കൊള്ളാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







