ഈ കല്യാണത്തിന് ക്ഷണം കിട്ടിയാൽ നിങ്ങൾ കുടുങ്ങും; സൈബർ തട്ടിപ്പിൽ വീഴാതിരിക്കാൻ മുന്നറിയിപ്പ്.

തിരുവനന്തപുരം :
വിളിക്കാത്ത കല്യാണത്തിന്‌ പോകാതിരിക്കുകയാണ്‌ നല്ലതെന്ന്‌ പഴമക്കാർ പറയും. പുതിയകാലത്തും ഈ ചൊല്ല്‌ മറ്റൊരു രൂപത്തില്‍ പ്രസക്തമാവുകയാണ്. സമൂഹമാധ്യമങ്ങളില്‍ അജ്ഞാത നമ്പറുകളില്‍നിന്ന്‌ വരുന്ന കല്യാണം വിളികള്‍ സൂക്ഷിക്കണം. നിർദോഷ വിവാഹ ക്ഷണക്കത്തുകളായി തോന്നുമെങ്കിലും അവയില്‍ ക്ലിക്ക്‌ ചെയ്‌താല്‍ പണി ക്ഷണിച്ചുവരുത്തലാകുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. ഫോണിലെ വിവരങ്ങള്‍ ചോർത്താൻ സൈബർ തട്ടിപ്പുകാരെ സഹായിക്കുന്ന ഫയലുകളാണ്‌ കല്യാണക്കത്തുകളുടെ രൂപത്തില്‍ വരുന്നത്‌. കൂടുതലും വാട്‌സാപ്പിലായിരിക്കും ഇത്തരം വ്യാജ ഡിജിറ്റല്‍ കല്യാണക്കുറികള്‍. കല്യാണ ക്ഷണക്കത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ഏതെങ്കിലും തട്ടിപ്പ്‌ വെബ്‌സൈറ്റിലാകും ചെന്നെത്തുക. ഇതില്‍നിന്ന്‌ ഏതെങ്കിലും ഫയല്‍ ഡൗണ്‍ലോഡ്‌ ചെയ്യാനായിരിക്കും അടുത്ത ആവശ്യം. ഇങ്ങനെ ചെയ്‌താല്‍ ഏതെങ്കിലും മാല്‍വെയർ ആപ്പ് ഫോണില്‍ ഇൻസ്‌റ്റാള്‍ ചെയ്യപ്പെടും. ഫോണിലെ സുപ്രധാന വിവരങ്ങള്‍ സൈബർ തട്ടിപ്പുകാരന്‌ ഇതുവഴി ലഭിക്കും. തട്ടിപ്പുകാർക്ക്‌ നമ്മുടെ ഫോണില്‍ സേവ്‌ ചെയ്‌തിട്ടുള്ള നമ്പറുകളും ലഭിക്കും.

ഓണ്‍ലൈൻ ബാങ്കിങ്‌ സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ പാസ്‌വേഡും തട്ടിപ്പ് സംഘത്തിന്‌ ലഭിക്കാം. ഇതിലൂടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനും അവർക്ക്‌ സാധിക്കും. നമ്മുടെ പേരില്‍ സുഹൃത്തുക്കളില്‍നിന്ന്‌ പണം തട്ടാനും അവർ ശ്രമിക്കും. അതിനാല്‍ അജ്ഞാത നമ്പറില്‍നിന്ന് വിവാഹ ക്ഷണത്തിന്‍റെ രൂപത്തില്‍ ഏതെങ്കിലും ഫയലോ ലിങ്കുകളോ ലഭിച്ചാല്‍ അതില്‍ ഒരിക്കലും ക്ലിക്ക് ചെയ്യാനോ ഡൗണ്‍ലോഡ് ചെയ്യാനോ പാടില്ല. ഇത്തരം തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടാല്‍ ഉടനെ *1930* എന്ന ടോള്‍ഫ്രീ നമ്പറിൽ വിവരം അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റില്‍ പരാതി രജിസ്റ്റർ ചെയ്യുകയോ വേണമെന്ന് പോലീസ് അറിയിച്ചു.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.