സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഹയര്‍ സെക്കണ്ടറി തുല്യത കോഴ്‌സില്‍ അധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുള്ള അധ്യാപക ബാങ്കിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ മാസ്റ്റര്‍ ഡിഗ്രി, അതത് വിഷയങ്ങളില്‍ ബിഎഡ്, സെറ്റ് യോഗ്യത എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സെറ്റ് യോഗ്യത ഇല്ലാത്തവര്‍ക്ക് എം.എഡ്, നെറ്റ് യോഗ്യത ഉണ്ടെങ്കിലും പരിഗണിക്കും. കല്‍പ്പറ്റ, പനമരം, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ തുടങ്ങുന്ന ഹയര്‍ സെക്കണ്ടറി തുല്യത ഒന്നാം വര്‍ഷം പഠന കേന്ദ്രങ്ങളിലേക്ക് അധ്യാപക ബാങ്കില്‍ നിന്നും അധ്യാപകരെ പരിഗണിക്കും. മണിക്കൂറിന് 350 രൂപയാണ് പ്രതിഫലം. പൊതു അവധി ദിവസങ്ങളില്‍ മാത്രമാണ് ക്ലാസ്സുകള്‍ നടക്കുക. സര്‍വ്വീസിലുള്ളവരെയും വിരമിച്ചവരെയും ഉള്‍പ്പെടെ പരിഗണിക്കും. നിലവിലുള്ള തുല്യതാ അധ്യാപകര്‍ക്കും അപേക്ഷ നല്‍കാം. ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, എന്നീ രേഖകള്‍ സഹിതം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ ഡിസംബര്‍ 10ന് രാവിലെ 10 നും 5 നും ഇടയില്‍ അപേക്ഷകര്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 9961477376.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







