സർക്കാർ അവഗണനക്കെതിരെ സ്വതന്ത്ര കർഷക സംഘം മാർച്ച് നടത്തി

കൽപ്പറ്റ:
നാടിനെ നടുക്കിയ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽ മല ഉരുൾപൊട്ടൽ നടന്നിട്ട് നാലുമാസം പിന്നിട്ടിട്ടും ദുരന്ത ബാധിതരായ കർഷകരോടും മറ്റും കാണിക്കുന്ന സർക്കാർ അവഗണനക്കെതിരെ സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
മേപ്പാടി കോട്ടപ്പടി വില്ലേജ് ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി. നാനൂറോളം ജീവനുകളും കോടികളുടെ സ്വത്ത് നാശവും സംഭവിച്ച രാജ്യത്തെ ഏറ്റവും വലിയ ദുരന്തമായിട്ടും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദുരന്തത്തിന്റെ വ്യാപ്തിയും ദുരന്ത ബാധിതരുടെ ദുരിതവും നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടും പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ അനിശ്ചിതത്വത്തിലാണുള്ളത്. യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം ഇഴഞ്ഞിഴഞ്ഞു നീങ്ങുകയാണ്. ഈ ദുരന്തത്തിൽ ഏറെ നഷ്ടം വന്നവരാണ് ഈ മേഖലയിലെ കർഷകർ. കൃഷിയിയിരുന്നു ഇവരുടെ ജീവനോപാദി. നഷ്ടപ്പെട്ട കൃഷി ഭൂമി ഇവർക്ക് വീണ്ടെടുക്കാനായിട്ടില്ല. 110 ഹെക്ടർ കൃഷിഭൂമി നഷ്ടപ്പെട്ടതായും 25 ഹെക്ടർ മണ്ണൊലിപ്പും 165 ഹെക്ടറിൽ വിളനാശവും കൃഷി വകുപ്പ് കണക്കാക്കിയിട്ടുണ്ട്. 65 കോടി രൂപ കാർഷിക മേഖലയിൽ നഷ്ടം കണക്കാക്കിയെങ്കിലും ഒരു രൂപ പോലും കർഷകർക്ക് നൽകാൻ സർക്കാർ ഇതേവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്വതന്ത്ര കർഷക സംഘം വയനാട് ജില്ലാ കമ്മിറ്റി സർക്കാർ ശ്രദ്ധ ക്ഷണിച്ചു കൊണ്ട് കോട്ടപ്പടി വില്ലേജ് ഓഫീസിനു മുൻപിൽ ധർണ്ണ നടത്തിയത്.നിയോജകമണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് ടി.ഹംസ ധർണ്ണ ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്. പ്രസിഡന്റ് വി.അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽഅസീസ് സ്വാഗതം പറഞ്ഞു. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സി. ശിഹാബ്, പഞ്ചായത്ത് ലീഗ് സെക്രട്ടറി ടി. അശ്റഫ്, കല്ലിടുമ്പൻ ഹംസ ഹാജി, എം. അന്ത്രു ഹാജി, ശംസുദ്ദിൻ ബിതർക്കാട്, ,മായൻ മുതിര, തന്നാണി അബൂബക്കർ ഹാജി, ലത്തീഫ് അമ്പലവയൽ, അലവി വടക്കേതിൽ, സി. മമ്മു ഹാജി, സി.മുഹമ്മദ്, കാസിം ഹാജി ബീനാച്ചി, ഖാലിദ് വേങ്ങൂർ, അസീസ് കരേക്കാടൻ, സലീം കേളോത്ത് പ്രസംഗിച്ചു. സെക്രട്ടറി കെ.ടി.കുഞ്ഞബ്ദുല്ല നന്ദി പറഞ്ഞു. ചൂരൽമല, മുണ്ടക്കൈ ഉരുൾ പൊട്ടലിൽ .കൃഷി ഭൂമി നശിച്ച കർഷകർക്ക് പകരം ഭൂമി നൽകുക, എസ്.ഡി. ആർ.എഫ് ധനസഹായത്തിന് അപേക്ഷ നൽകിയ 411 കർഷകർക്ക് നഷ്ടപരിഹാരം നൽകുക, ദുരന്ത ബാധിതരുടെ വിളനാശത്തിന് കൃഷി വകുപ്പ് സ്വീകരിച്ച അപേക്ഷ കളിൽ തീരുമാനമെടുത്ത് ധനസഹായം നൽകുക, ഉരുൾബാധിതരുടെ പുനരധിവാസം ത്വരിതപ്പെടുത്തുക, ഉരുൾ മേഖലയിൽ നിന്ന് സംഭരിച്ച ഉൽപ്പന്നങ്ങൾ അവകാശികൾക്ക് തിരിച്ചു നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.