പാൻ കാർഡ് ഉടമകൾ ‘ജാഗ്രതൈ’, ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ 10,000 രൂപ പിഴ നൽകേണ്ടി വരും

പുതിയ പാൻ കാർഡ് പ്രതീക്ഷിച്ച് ഇരിക്കുകയാണോ? ആദായ നികുതി വകുപ്പിന്‍റെ പെർമനൻ്റ് അക്കൗണ്ട് നമ്പർ 2.0 പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ ക്യുആര്‍ കോഡ് സൗകര്യമുള്ള ഒരു പുതിയ പാന്‍ കാര്‍ഡ് ഉടന്‍ ലഭിക്കും. നിലവിലെ പാന്‍കാര്‍ഡ് സോഫ്റ്റ്‌വെയർ 15-20 വര്‍ഷം പഴക്കമുള്ളതാണെന്നും നവീകരിക്കേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞതുകൊണ്ടാണ് പാന്‍ 2.0 നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇതോടുകൂടി നികുതിദായകര്‍ക്ക് പൂര്‍ണമായി ഡിജിറ്റല്‍ ആയി പാന്‍ സേവനം ലഭ്യമാകും.

പുതിയ പാൻ കാർഡിനെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നതോടെ നികുതിദായകർക്ക് നിരവധി സംശയങ്ങളാണ് ഉള്ളത്. ഒന്നിൽ കൂടുതൽ പാൻ കാർഡ് കൈവശം വെക്കുന്നതിനെ കുറിച്ചുള്ളതാണ് കൂടുതൽ ചോദ്യങ്ങളും

പ്രസ് ഇൻഫർമേഷൻ ബ്യൂറോ പറയുന്നത്, 1961-ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, ഒരു വ്യക്തിക്കും ഒന്നിൽ കൂടുതൽ പാൻ കൈവശം വയ്ക്കാൻ കഴിയില്ല. ഒരു വ്യക്തി ഒന്നിൽ കൂടുതൽ പാൻ നമ്പർ കൈവശം വച്ചിട്ടുണ്ടെങ്കിൽ, അത് ജുറിസ്ഡിക്ഷണൽ അസെസിംഗ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്താനും അധിക പാൻ കാർഡ് സറണ്ടർ ചെയ്യാനും ബാധ്യസ്ഥനാണ്.

ഇങ്ങനെ അധിക പാൻകാർഡ് സറണ്ടർ ചെയ്യാത്തവർക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി അനുസരിച്ച്, ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം വച്ചതിന് 10,000 രൂപ പിഴ നൽകേണ്ടി വരും.

നിലവിൽ ഉപയോഗത്തിലുള്ള നിങ്ങളുടെ പാൻ എങ്ങനെ റദ്ദാക്കും?

1. ഔദ്യോഗിക എൻഎസ്‌ഡിഎൽ പോർട്ടലിലേക്ക് പോയി ‘Apply for PAN Online’ എന്നതിൽ ക്ലിക്ക് ചെയ്യുക.

2. അടുത്തതായി, ‘അപ്ലിക്കേഷൻ തരം’ വിഭാഗത്തിന് താഴെ നൽകിയിട്ടുള്ള, ‘നിലവിലുള്ള പാൻ ഡാറ്റയിലെ തിരുത്തൽ’ ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഓഹരി വിപണിയിലെ ഇടിവ്; ലോകത്തിലെ ഏറ്റവും വലിയ ധനികർക്ക് ഒറ്റ ദിവസംകൊണ്ട് നഷ്ടമായത് ലക്ഷക്കണക്കിന് കോടികൾ

3. പാൻ റദ്ദാക്കൽ ഫോം സ്ക്രീനിൽ ദൃശ്യമാകും. ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക കൂടാതെ നിങ്ങൾ സറണ്ടർ ചെയ്യാൻ ആഗ്രഹിക്കുന്ന പാൻ കാർഡ് വിവരങ്ങളും സൂചിപ്പിക്കുക.

4. ‘സമർപ്പിക്കുക’ ക്ലിക്ക് ചെയ്യുക.

5. അവസാനമായി, ഓൺലൈൻ പേയ്‌മെന്റ് നടത്തി ഭാവി ആവശ്യങ്ങൾക്കായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.