കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് അടിസ്ഥാന വില ലഭ്യമാക്കും -മന്ത്രി പി.പ്രസാദ്

നല്ല നാളേക്കായി നല്ല ഭക്ഷണം ഉറപ്പുവരുത്താന്‍ കര്‍ഷകര്‍ സംരക്ഷിക്കപ്പെടണം. ഇതിനായി കാര്‍ഷിക ഉത്പന്നങ്ങള്‍ക്കെല്ലാം അടിസ്ഥാന വില ലഭ്യമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. കൃഷി വകുപ്പിന്റെ പത്ത് ലക്ഷം രൂപയുടെ ധനസഹായത്തോടെ വയനാട് സ്‌പൈസസ് ആന്‍ഡ് അഗ്രോ ഫാര്‍മസ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച വയനാട് ജില്ലയിലെ ആദ്യത്തെ ‘കേരളാഗ്രോ’ ബ്രാന്‍ഡ് സ്റ്റോറും കിസാന്‍ മേളയും വൈത്തിരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയില്‍ കര്‍ഷകന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ന്യായമായ വില കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് പലപ്പോഴും ലഭിക്കാറില്ല എന്നതാണ്. ഇടനിലക്കാരുടെ ശക്തമായി ഇടപെടലുകള്‍ മൂലം ലാഭകരമായി കൃഷി ചെയ്യാന്‍ പലപ്പോഴും കൃഷിക്കാര്‍ക്ക് സാധിക്കാറില്ല. കാര്‍ഷിക വിഭവങ്ങള്‍ ഏറെക്കാലം സൂക്ഷിച്ചുവയ്ക്കാന്‍ കഴിയാത്തതുകൊണ്ട്, ഈ അവസ്ഥയെ ഇടനിലക്കാര്‍ പലപ്പോഴും ചൂഷണം ചെയ്യുകയാണ്. ഇതിന് പരിഹാരം കാണുന്നതിനായി വിവിധ പദ്ധതികളാണ് കൃഷിവകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ പോകുന്നത്. ഇതിനായി വാല്യൂ ആഡഡ് അഗ്രികള്‍ച്ചറല്‍ മിഷന്‍ എന്ന പദ്ധതിക്ക് സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുണ്ട്. കാര്‍ഷികോല്പന്നങ്ങളെ മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ആക്കി വിപണനം ചെയ്യുന്നതിന് ആവശ്യമായ എല്ലാ സാമ്പത്തിക സാങ്കേതിക സഹായങ്ങളും നല്‍കി കൃഷിക്കാരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൃഷിവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കേരളഗ്രോ എന്ന ബ്രാന്‍ഡില്‍ ഏതൊരു കര്‍ഷകനും തന്റെ കാര്‍ഷിക ഉല്‍പന്നങ്ങളെ ഗുണമേന്മയുള്ള മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി വിപണനം ചെയ്യുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍തലത്തില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്നിട്ടുണ്ടെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.
ടി.സിദ്ദിഖ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലയിലെ മികച്ച കര്‍ഷകരെ ആദരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആദ്യ വില്‍പ്പന ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി വര്‍ഗീസ് പദ്ധതി വിശദീകരിച്ചു. കല്പറ്റ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ പി.ജി.എസ് ജൈവ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ്, വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, വയനാട് സ്പൈസസ് ആന്‍ഡ് ആഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ഡയരക്ടര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കർണാടകയിൽ കെഎസ്ആർടിസി ഡ്രൈവർക്കുനേരെ ആക്രമണം; ബസിൽനിന്ന് വലിച്ചിറക്കി മർദിച്ചു.

കർണാടകയിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണം. മൈസൂർ – കൽപ്പറ്റ ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ നഞ്ചൻഗോഡ് വെച്ചാണ് സംഭവം. കൽപ്പറ്റ ഡിപ്പോയിലെ

താത്ക്കാലിക നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലിക ലാബ് ടെക്‌നിഷ്യൻ, ക്ലീനിങ് സ്റ്റാഫ് നിയമനം നടത്തുന്നു. ബി.എസ്.സി എം.എൽ.ടി/ ഡിപ്ലോമ എം.എൽ.ടിയും കേരളം പാര മെഡിക്കൽ കൗൺസിൽ രജിസ്ട്രാൻ യോഗ്യതയുള്ളവർക്ക് ലാബ് ടെക്‌നിഷ്യൻ തസ്തികയിലേക്കും, പത്താം ക്ലാസ്

ജനപ്രതിനിധികളെ ആദരിച്ചു.

പൂതാടി പഞ്ചായത്തിലെ പുതുതായി തിരഞ്ഞെടുത്ത ജനപ്രതിനിധികളെയും CDS ഭാരവാഹികളേയും കേരള ഗ്രാമീണ ബാങ്കിന്റെ നേതൃത്വത്തിൽ ആദരിച്ചു.പഞ്ചായത്തിലെ കേണിച്ചിറ,ഇരുളം,വകേരി,നടവയൽ ശാഖകൾ ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.കേരള ഗ്രാമീണ ബാങ്ക് റീജിയണൽ മാനേജർ T V. സുരേന്ദ്രൻ അധ്യക്ഷത

പഴയ വണ്ടിയുണ്ടോ? കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ വരട്ടെ; ഓട്ടോ-ജനറേറ്റഡ് ക്ലിയറൻസുമായി കേന്ദ്ര സർക്കാർ

പഴയ വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് വിൽക്കാനോ റീ-രജിസ്റ്റർ ചെയ്യാനോ ഇനി ആർടിഒ ഓഫീസുകൾ കയറി നിരങ്ങേണ്ടി വരില്ല. വാഹന കൈമാറ്റ പ്രക്രിയ ലളിതമാക്കുന്നതിൻ്റെ ഭാഗമായി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം

ഇ.സി.ജി ടെക്‌നിഷ്യൻ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലിക ഇ.സി.ജി ടെക്‌നിഷ്യൻ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി ഇ.സി.ജി ടെക്‌നീഷ്യൻ/ ഉപരി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം

ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്

കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡിന് കീഴിലെ കല്‍പ്പറ്റ, പനമരം, മാനന്തവാടി ഖാദിഗ്രാമസൗഭാഗ്യ ഷോറൂമുകളില്‍ റംസാൻ റിബേറ്റ് മേള ആരംഭിച്ചു. മാർച്ച് 23 വരെ 30 ശതമാനം റിബേറ്റോടെ ഖാദി തുണിത്തരങ്ങള്‍, ബെഡ് ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍, വിവിധ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.