പനമരം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 96 അങ്കണവാടികളിലേക്കും 7 മിനി അങ്കണവാടികളിലേക്കും കണ്ടിന്‍ജന്‍സി കിറ്റ് വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 20 രാവിലെ 11.45 വരെ ടെണ്ടറുകള്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 1 ന് ടെണ്ടര്‍ തുറക്കും.
സുല്‍ത്താന്‍ബത്തേരി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 87 അങ്കണവാടികളില്‍ കണ്ടിന്‍ജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിനായി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 18 ഉച്ചയ്ക്ക് 12 വരെ ടെണ്ടറുകള്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12.30 ന് ടെണ്ടര്‍ തുറക്കും. സുല്‍ത്താന്‍ബത്തേരി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 42 അങ്കണവാടികളില്‍ വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 18 ന് രാവിലെ 11 വരെ ടെണ്ടറുകള്‍ ഓഫീസില്‍ സ്വീകരിക്കും.

വാഹന ക്വട്ടേഷന്‍
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ 19 വിദ്യാര്‍ത്ഥികളെയും നാല് ജീവനക്കാരെയും ജനുവരി 16,17 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനും തിരികെ എം.ആര്‍.എസില്‍







